റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

യുപിഐ ഇടപാടുകൾക്ക് എംഡിആർ നീക്കവുമായി സർക്കാർ മുന്നോട്ട്

ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്കും അതിനു മുകളിലുമുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.

എംഡിആറിൽനിന്നു നിയമപരമായ സംരക്ഷണം ലഭിക്കുന്ന ഇലക്‌ട്രോണിക് പേയ്മെന്‍റ് രീതികളുടെ പട്ടിക ഉൾപ്പെടുത്തി ധനകാര്യ സേവന വകുപ്പ് ഉടൻതന്നെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന.

തുടർന്ന് നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നേതൃത്വത്തിലുള്ള സർവീസസ് സ്റ്റിയറിംഗ് കമ്മിറ്റി ഇതിന്‍റെ നിരക്കുകളും ഘടനയും നിശ്ചയിക്കും.

അതേസമയം ഈ ഫീസ് സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ലെന്നും അവർക്ക് ഇടപാടുകൾ തികച്ചും സൗജന്യമായി തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

കാഷ് രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരിയിലാണ് സീറോ എംഡിആർ നടപ്പാക്കിയത്. അതിനുമുമ്പ് ഡിജിറ്റൽ ഇടപാടുകൾക്ക് 0.3 ശതമാനം വരെ ഫീസ് ഈടാക്കിയിരുന്നു.

X
Top