ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇൻഡസ്ഇൻഡ് ബാങ്കിലെ ഓഹരി വാങ്ങുന്നതിന് എസ്ബിഐ മ്യൂച്വൽ ഫണ്ടിന് ആർബിഐ അനുമതി

മുംബൈ: സ്വകാര്യ വായ്പാദാതാവായ ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡിന്റെ 9.99% വരെ ഓഹരികൾ ഏറ്റെടുക്കാൻ എസ്ബിഐ മ്യൂച്വൽ ഫണ്ടിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.

എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് സെൻട്രൽ ബാങ്ക് നിയമങ്ങളും വിദേശ വിനിമയ, മൂലധന വിപണി നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് അംഗീകാരം നൽകിയത്.

ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം, എസ് ബി ഐ മ്യൂച്വൽ ഫണ്ട് ഒരു വർഷത്തിനുള്ളിൽ ഇൻഡസ്ഇൻഡ് ബാങ്കിലെ ഷെയർഹോൾഡിംഗ് സ്വന്തമാക്കും.

ബാങ്കിലെ മൊത്തം ഹോൾഡിങ്ങ് ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്റെയോ വോട്ടിംഗ് അവകാശത്തിന്റെയോ 9.99% കവിയുന്നില്ലെന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് ഉറപ്പാക്കണം.

സെപ്തംബറിൽ, എസ് ബി ഐ മ്യൂച്വൽ ഫണ്ട് ഓൺലൈൻ ഗെയിമിംഗ് സ്ഥാപനമായ നസാര ടെക്നോളജീസ് ലിമിറ്റഡിന്റെ 8% ഓഹരി 410 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.

X
Top