വെല്ലുവിളി ഉയര്‍ത്തി നാണയപ്പെരുപ്പംപശ്ചിമേഷ്യൻ സംഘർഷത്തിൽ തളർന്ന് ടൂറിസം മേഖലഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യത

എസ്എല്‍എംഎ പ്ലാറ്റ്‌ഫോമില്‍ ബാങ്കുകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: സെക്കന്ററി വായ്പ വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്ക് അസോസിയേഷനുകളുമായി ചര്‍ച്ച നടത്തി. കോര്‍പ്പറേറ്റ് ലോണ്‍ അക്കൗണ്ടുകളുടെ ഇന്റര്‍-ബാങ്ക് ട്രാന്‍സ്ഫറായിരുന്നു പ്രധാന വിഷയം. സെക്കന്‍ഡറി ലോണ്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എസ്എല്‍എംഎ) സൃഷ്ടിച്ച പ്ലാറ്റ്ഫോമില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനോട് (ഐബിഎ) റെഗുലേറ്റര്‍ ആവശ്യപ്പെട്ടു.

ഊര്‍ജ്ജസ്വലമായ ഒരു ദ്വിതീയ കോര്‍പ്പറേറ്റ് ലോണ്‍ മാര്‍ക്കറ്റ്, മോശം ആസ്തികളില്‍ നിന്ന് പുറത്തുകടക്കാന്‍ ബാങ്കുകളെ സഹായിക്കും. മുന്‍ കാനറ ബാങ്ക് ചെയര്‍മാന്‍ ടിഎന്‍ മനോഹരന്‍ നയിച്ച പാനലിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച്, പൊതു-സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് രൂപീകരിച്ച സ്വയം നിയന്ത്രണ സ്ഥാപനമാണ് എസ്എല്‍എംഎ. കോര്‍പ്പറേറ്റ് വായ്പകള്‍ക്കായുള്ള ദ്വിതീയ വിപണിയുടെ പ്രോത്സാഹനമാണ് ലക്ഷ്യം.

നിഷ്‌ക്രിയ ആസ്തികള്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍(എഎംസി)കള്‍ക്ക് കൈമാറുന്നുണ്ടെങ്കിലും വായ്പ അക്കൗണ്ടുകളുടെ ഇന്റര്‍ ബാങ്ക് ഉഭയകക്ഷി ഇടപാടുകള്‍ വിരളമാണ്. മാത്രമല്ല, രാജ്യത്തിന്റെ സെക്യൂരിറ്റൈസേഷന്‍ മാര്‍ക്കറ്റ് കൂടുതലും ചില്ലറ വില്‍പ്പന വിഭാഗത്തിലാണ്. കോര്‍പറേറ്റ് വായ്പ വിഭാഗത്തില്‍ മുന്നേറ്റമൊന്നുമുണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ കോര്‍പറേറ്റ് ദ്വതീയ വിപണി സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ആര്‍ബിഐ കരുതുന്നു. എസ്എല്‍എംഎ പ്ലാറ്റ്‌ഫോമില്‍ ഭാഗമാകാന്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും എസ്എല്‍എംഎ എക്‌സിക്യൂട്ടിവുകളുമായി അവരുടെ ഇടപഴല്‍ സുഗമമാക്കാനും ഐബിഎ തയ്യാറായിട്ടുണ്ട്. വായ്പാ വളര്‍ച്ച അതിവേഗത്തിലാകുന്ന ഘട്ടത്തിലാണ് ഈ നീക്കം.

നോണ്‍-ഫുഡ് ബാങ്ക് വായ്പ നവംബറില്‍ 17.6% വര്‍ധിച്ചു.ഒരു വര്‍ഷം മുമ്പ് ഇത്7.1% ആയിരുന്നു.ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വ്യവസായിക വായ്പ ഒരു വര്‍ഷം മുമ്പ് 3.4% ആയിരുന്നത് നവംബറില്‍ 13.1% ആയി ഉയരുകയും ചെയ്തു.

വായ്പകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ഡോക്യുമെന്റേഷനുകള്‍ എസ്എല്‍എംഎ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുകയും ലളിതമാക്കുകയും ചെയ്യുന്നു.കൂടാതെ വായ്പ വിപണിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങളില്‍ റെഗുലേറ്റര്‍മാരുമായി ഇടപഴകുന്നു.

ഒരു ബാങ്ക് കോര്‍പ്പറേറ്റ് വായ്പകള്‍ വില്‍ക്കുമ്പോള്‍് മറ്റുള്ളവര്‍ക്ക് വാങ്ങാനുള്ള അവസരങ്ങള്‍ സംജാതമാവുകയാണ്. അസറ്റ്-ബാധ്യത പൊരുത്തക്കേട് നിയന്ത്രിക്കാനും അപകടസാധ്യതകള്‍ കുറയ്ക്കാനും എക്‌സ്‌പോഷര്‍ റീബാലന്‍സ് ചെയ്യാനും തന്ത്രപരമായ വില്‍പ്പനയില്‍ ഏര്‍പ്പെടാനും ദ്വിതീയ വിപണി ബാങ്കിനെ സഹായിക്കുന്നു. വായ്പാദാതാക്കള്‍ക്ക് സ്ഥിരസ്ഥിതിക്ക് മുമ്പുതന്നെ വായ്പയില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ക്കറ്റ് അവസരം കൊടുക്കുന്നു.

X
Top