
ന്യൂഡല്‍ഹി: പ്രധാന പയര്‍വര്‍ഗ്ഗ വിതരണ രാഷ്ട്രങ്ങളായ, മ്യാന്‍മര്‍, മൊസാംബിക്ക്, ടാന്‍സാനിയ എന്നിവയുമായുള്ള പണിടപാട് ആശങ്കകള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ശ്രമം തുടങ്ങി. ഈ രാജ്യങ്ങളുമായുള്ള ഇടപാടുകളെ നഷ്ടസാധ്യത ഗണത്തില്‍ പെടുത്താന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) തയ്യാറായിരുന്നു. തുടര്‍ന്നാണ് ആര്‍ബിഐ നീക്കം.
ഇവയുമായി നിയമാനുസൃത വ്യാപാര ഇടപാടുകള്‍ സാധ്യമാണെന്ന് കേന്ദ്രബാങ്ക് ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളെ ധരിപ്പിച്ചു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ)മായി നടത്തിയ ആശയവിനിമയത്തിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.പണപ്പെരുപ്പമുയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇനമാണ് പയര്‍ വര്‍ഗ്ഗങ്ങള്‍.
ഇറക്കുമതിക്കാരുടെ പേയ്മന്റുകള്‍ ക്ലിയര്‍ ചെയ്യാന്‍ ബാങ്കുകള്‍ മടിക്കുന്നതാണ് വില വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നത്. എന്നാല്‍ അത്തരം ആശങ്കകകള്‍ക്കടിസ്ഥാനമില്ലെന്ന് കേന്ദ്രബാങ്ക് പറയുന്നു. ഉപഭോഗത്തിന്റെ പകുതിയിലധികം പയര്‍ വര്‍ഗ്ഗങ്ങള്‍, ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് മ്യാന്‍മര്‍,മൊസാമ്പിക്, ടാന്‍സാനിയ എന്നീ രാഷ്ട്രങ്ങളില്‍ നിന്നാണ്.