ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

ഒഎൻജിസി വിദേശിന്റെ മാനേജിങ് ഡയറക്ടറായി രാജർഷി ഗുപ്ത ചുമതലയേറ്റു

ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) വിദേശ നിക്ഷേപ വിഭാഗമായ ഒഎൻജിസി വിദേശ് ലിമിറ്റഡിന്റെ (ഒവിഎൽ) മാനേജിംഗ് ഡയറക്ടറായി രാജർഷി ഗുപ്ത ചുമതലയേറ്റു. കഴിഞ്ഞ മാസം ജോലിയിൽ നിന്ന് വിരമിച്ച അലോക് ഗുപ്തയ്ക്ക് പകരമാണ് രാജർഷി ഗുപ്ത എത്തുന്നത്. ഒഎൻജിസി, ഒഎൻജിസി വിദേശ് എന്നിവയുടെ ആഭ്യന്തര, അന്തർദേശീയ പ്രവർത്തനങ്ങളിൽ സൂപ്പർവൈസറി, മാനേജീരിയൽ, തന്ത്രപരമായ ആസൂത്രണ ശേഷി എന്നിവയിൽ രാജർഷി ഗുപ്തയ്ക്ക് 33 വർഷത്തിലേറെയുള്ള പ്രവർത്തന പരിചയമുണ്ട്. 2022 ജൂലൈ 19 ന് അദ്ദേഹം ചുമതലയേറ്റതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇതിനുമുമ്പ്, ഒഎൻജിസിയിലെ കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഗുപ്ത.

എൻഐടി റൂർക്കേലയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറിങ്ങും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ നിന്ന് എംബിഎയിൽ (ഇന്റർനാഷണൽ ബിസിനസ്സ്) ഗോൾഡ് മെഡൽ ജേതാവുമായ അദ്ദേഹം 2006-2019 കാലയളവിൽ ഒഎൻജിസി വിദേശിൽ 13 വർഷം പ്രവർത്തിച്ചിരുന്നു. ഒഎൻജിസി വിദേശിന്റെ യുഎസ് സബ്സിഡിയറിയുടെ കൺട്രി മാനേജരും പ്രസിഡന്റുമായിരുന്ന അദ്ദേഹം ഹൂസ്റ്റണിൽ ജിയോളജിക്കൽ & ജിയോഫിസിക്കൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു. മടങ്ങിയെത്തിയ അദ്ദേഹം ഒഎൻജിസി വിദേശിലെ കോർപ്പറേറ്റ് പ്ലാനിംഗ് & സ്ട്രാറ്റജി തലവനായിരുന്നു. കൂടാതെ, ഒഎൻജിസിയുടെ ദീർഘകാല ദർശന രേഖയായ പെർസ്പെക്റ്റീവ് പ്ലാൻ 2030-ൽ അന്താരാഷ്ട്ര ബിസിനസ് വീക്ഷണം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 

X
Top