ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻആഗോള ഇലക്‌ട്രോണിക്സ് നിർമാണ ഹബ്ബാകാൻ ഇന്ത്യനെല്ല് ഉല്‍പ്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്ഇന്ത്യയ്‌ക്കെതിരേ പുതിയ തീരുവ ഭീഷണിയുമായി യുഎസ്തേങ്ങയും തൊണ്ടും ലക്ഷ്യമിട്ട് ‘തെങ്ങിൻ തോപ്പു’മായി കയർ കോർപ്പറേഷൻ

പ്രീമിയം വണ്ടികളുടെ സര്‍വീസ് കൂട്ടാനൊരുങ്ങി റെയില്‍വേ; വന്ദേഭാരതില്‍ നിന്ന് ലാഭം 698 കോടി

ചെന്നൈ: വന്ദേഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം തീവണ്ടികളുടെ സർവീസുകള്‍ വർധിപ്പിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് റെയില്‍വേ.

മറ്റ് എക്സ്പ്രസ് തീവണ്ടികളില്‍ എ.സി. കോച്ചുകളുടെ എണ്ണം കൂട്ടിയും 30 മുതല്‍ 60 ശതമാനംവരെ വരുമാനവർധനയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. വന്ദേഭാരത്, രാജധാനി, ശതാബ്ദി, ഗതിമാൻ തീവണ്ടികളില്‍ കോച്ചുകളുടെ എണ്ണവും കൂട്ടും. എല്ലാ എക്സ്പ്രസ് തീവണ്ടികളിലും എ.സി. കോച്ചുകളുടെ എണ്ണം ഘട്ടംഘട്ടമായി പകുതിയോളമായി വർധിപ്പിക്കും.

വന്ദേഭാരത് സർവീസുകളില്‍ പരമാവധി കോച്ചുകള്‍ ഉള്‍പ്പെടുത്തിയും സർവീസുകളുടെ എണ്ണം വർധിപ്പിച്ചും 2024-25 സാമ്ബത്തികവർഷത്തില്‍ 30 ശതമാനം വരുമാനവർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

നടപ്പുസാമ്ബത്തികവർഷത്തില്‍ ഇതുവരെ 698 കോടി രൂപയുടെ വരുമാനമാണ് വന്ദേഭാരതിലൂടെ ലഭിച്ചിരിക്കുന്നത്. അടുത്ത സാമ്ബത്തികവർഷത്തില്‍ 987 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ വന്ദേഭാരത് സ്ലീപ്പർ തീവണ്ടികള്‍ അടുത്ത സാമ്ബത്തികവർഷത്തില്‍ ട്രാക്കിലിറങ്ങുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും റെയില്‍വേ അധികൃതർ പറഞ്ഞു.

അതേസമയം, സ്ലീപ്പർക്ലാസ്, ജനറല്‍ കോച്ചുകളിലൂടെ നടപ്പുസാമ്പത്തികവർഷത്തില്‍ 34,000 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കിയിരുന്നതെങ്കിലും ഇതുവരെ 31,638 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.

X
Top