ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ടാറ്റ സണ്‍സ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്. നടപടിക്രമങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയതോടെയാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി കയറുമെന്ന് ഉറപ്പായത്.

ടാറ്റ സണ്‍സിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും രത്തന്‍ ടാറ്റ ട്രസ്റ്റിന് വിലക്കുണ്ട്. മഹാരാഷ്ട്ര ചാരിറ്റി കമീഷണറാണ് വിലക്കിയത്. ഈ വിലക്ക് നീക്കാനാണ് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കുന്നത്. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്.

ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍, വിലക്ക് കാരണം രത്തന്‍ ടാറ്റ ട്രസ്റ്റിന് നടപടിക്രമങ്ങളിലൊന്നും പങ്കെടുക്കാന്‍ സാധിക്കില്ല. ഇതോടെയാണ് നടപടിക്രമങ്ങള്‍ കോടതി കയറിയത്.

ചന്ദ്രശേഖരന്‍ ഉടനടി ടാറ്റ ട്രസ്റ്റില്‍ നിന്നും രാജിവെക്കുമെന്നല്ല അറിയിച്ചിരിക്കുന്നത്. 2027 ഫെബ്രുവരി വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരും. അതിനുള്ള ടാറ്റ സണ്‍സിന് പുതിയ ചെയര്‍മാനെ കണ്ടെത്തിയാല്‍ മതിയാകും.

എന്നാല്‍, എത്രയും പെട്ടെന്ന് പുതിയ ചെയര്‍മാനെ കണ്ടെത്താനാണ് ടാറ്റ സണ്‍സ് നീക്കം. ഇക്കാര്യത്തിലാണ് ടാറ്റ ട്രസ്റ്റിന്റെ നിയമനടപടികള്‍ കമ്പനിക്ക് കുരുക്കാകുമോയെന്ന ആശങ്ക ഉണര്‍ന്നിരിക്കുന്നത്.

X
Top