പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

വിദേശ നാണയ ശേഖരം വീണ്ടും കുതിച്ചുയരുന്നു

മുംബൈ: വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികള്‍ വൻ വിജയമാകുന്നു. ആഗസ്‌റ്റ് ഏഴിന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 1,410 കോടി ഡോളർ ഉയർന്ന് നാല് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തലമായ 70,700 കോടി ഡോളറിലെത്തി.

ജനുവരിക്ക് ശേഷം ശേഖരത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിവാര വർദ്ധനയാണിത്. ആറാഴ്ചയില്‍ വിദേശ നാണയ ശേഖരത്തില്‍ 4,000 കോടി ഡോളറിനടുത്ത് വർദ്ധിച്ചു.

യെൻ, ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 990 കോടി ഡോളർ ഉയർന്ന് 57,462 കോടി ഡോളറിലെത്തി. സ്വർണ ശേഖരത്തിന്റെ മൂല്യം 399.5 കോടി ഡോളർ വർദ്ധിച്ച്‌ 10,873 കോടി ഡോളറിലെത്തി.

ജൂണില്‍ വിദേശ നാണയ ഒഴുക്ക് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളാണ് നേട്ടമായത്.

വിദേശത്ത് നിന്ന് വായ്പയെടുക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഹെഡ്‌ജിംഗ് ഇളവുകള്‍, ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകർക്ക് നികുതി ആനുകൂല്യം തുടങ്ങിയവ മികച്ച ഫലമുണ്ടാക്കി. നടപ്പുവർഷം ഫെബ്രുവരി 27ന് ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,840 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയിരുന്നു.

വിദേശ നാണയ ശേഖരം
മൊത്തം : 70,700 കോടി ഡോളർ
വിദേശ നാണയങ്ങളുടെ മൂല്യം: 57,463 കോടി ഡോളർ
സ്വർണം: 10,874 കോടി ഡോളർ
എം.ഡി.ആർ: 1,875 കോടി ഡോളർ
ഐ.എം.എഫ് റിസർവ് ട്രാഞ്ച്: 489 കോടി ഡോളർ

വിദേശ നിക്ഷേപ ഒഴുക്ക് ശക്തം
ജൂണ്‍ എട്ടു മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവില്‍ ഫോറക്‌സ് സ്വാപ്പ് സൗകര്യത്തിലൂടെ 4,000 കോടി ഡോളറാണ് ലഭിച്ചത്. ഇക്കാലയളവില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 250 കോടി ഡോളറിന്റെ ഇന്ത്യൻ കടപ്പത്രങ്ങളും വാങ്ങി.

X
Top