കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കുംഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ

പുരപ്പുറ സോളർ പദ്ധതി 2026 വരെ നീട്ടി

ന്യൂഡൽഹി: കേന്ദ്ര സബ്സിഡിയോടു കൂടിയുള്ള പുരപ്പുറ സോളർ പദ്ധതിയുടെ രണ്ടാം ഘട്ടം 2026 മാർച്ച് 31 വരെ നീട്ടി. പദ്ധതി നിലവിലെ രീതിയിൽ തന്നെ തുടരും. 11,814 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരുന്നത്.

പദ്ധതി നീട്ടിയെങ്കിലും അധികതുക നീക്കിവച്ചിട്ടില്ല. 2019ലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. 38 ഗിഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 8 ഗിഗാവാട്ട് മാത്രമേ യാഥാർഥ്യമായിട്ടുള്ളൂവെന്നാണ് വിലയിരുത്തൽ.

X
Top