പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

റെക്കാഡ് ലാഭത്തില്‍ പൊതുമേഖല ബാങ്കുകള്‍

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ അർദ്ധ വർഷത്തില്‍ രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ ചേർന്ന് 93,674 കോടി രൂപയുടെ റെക്കാഡ് അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള കാലയളവിലെ 85,520 അറ്റാദായത്തില്‍ നിന്ന് പത്ത് ശതമാനം വർദ്ധനയാണുണ്ടായത്.

ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിലെ അറ്റാദായം 49,456 കോടി രൂപയായി ഉയർന്നതാണ് നേട്ടമായത്. യൂണിയൻ ബാങ്കും ബാങ്ക് ഒഫ് ഇന്ത്യയും ഒഴികെയുള്ള പത്ത് ബാങ്കുകളും രണ്ടാം ത്രൈമാസത്തില്‍ അറ്റാദായത്തില്‍ മികച്ച വളർച്ച നേടി. മുൻവർഷം ഇതേകാലയളവിനേക്കാള്‍ ഒൻപത് ശതമാനം വർദ്ധനയുണ്ട്. മൊത്തം ലാഭത്തിന്റെ 40 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ്(എസ്.ബി.ഐ) കൈവരിച്ചത്. എസ്.ബി.ഐയുടെ അറ്റാദായം 10 ശതമാനം വർദ്ധിച്ച്‌ 20,159.67 കോടി രൂപയായി.

ചെന്നൈയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ(ഐ.ഒ.ബി) അറ്റലാഭം 58 ശതമാനം ഉയർന്ന് 1,226 കോടി രൂപയിലെത്തി. സെൻട്രല്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം 33 ശതമാനം ഉയർന്ന് 1,213 കോടി രൂപയായി, അതേസമയം ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം എട്ട് ശതമാനം കുറഞ്ഞു. യൂണിയൻ ബാങ്കിന്റെ അറ്റാദായവും പത്ത് ശതമാനം ഇടിഞ്ഞു.

പലിശ മാർജിൻ കുറയുന്നു
റിസർവ് ബാങ്ക് ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചതോടെ പൊതുമേഖല ബാങ്കുകളുടെ മാർജിൻ കുറയുകയാണ്. എസ്.ബി.ഐയുടെ പലിശ മാർജിൻ സെപ്തംബർ പാദത്തില്‍ 3.09 ശതമാനമായി താഴ്ന്നു. പി.എൻ.ബിയുടെ മാർജിൻ 2.6 ശതമാനത്തിലേക്ക് താഴ്ന്നു, യൂണിയൻ ബാങ്ക്, ബി.ഒബി. കനറാ ബാങ്ക് എന്നിവയുടെയും മാർജിൻ കുറഞ്ഞു.

പലിശയിതര വരുമാനം കുതിക്കുന്നു
ഫീസുകള്‍, ട്രഷറി വ്യാപാരം, സേവന ചാർജുകള്‍ തുടങ്ങിയ ഇനങ്ങളിലായി ബാങ്കുകള്‍ക്ക് മികച്ച വരുമാനമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ എസ്.ബി.ഐയുടെ പലിശയിതര വരുമാനം 30.4 ശതമാനം ഉയർന്ന് 19,919 കോടി രൂപയായി.

കിട്ടാക്കടം കുറയുന്നു
അവലോകന കാലയളവില്‍ പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടം ഗണ്യമായി കുറച്ചു. ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് ആസ്‌തി ഗുണമേന്മയില്‍ മുൻനിരയില്‍. 1.72 ശതമാനമാണ് ബാങ്കിന്റെ കിട്ടാക്കടം. എസ്.ബി.ഐയുടെ കിട്ടാക്കടം 1.73 ശതമാനത്തിലാണ്. പി.എൻ.ബി, യൂണിയൻ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയവയെല്ലാം കിട്ടാക്കടം കുറച്ചു.

ജൂലായ് മുതല്‍ സെപ്തംബർ കാലയളവിലെ അറ്റാദായം 49,456 കോടി രൂപ.

X
Top