ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

തെരഞ്ഞെടുപ്പ് കാലത്ത് പൊതുമേഖലാ ഓഹരികളിൽ മുന്നേറ്റം

മുംബൈ: തെരഞ്ഞെടുപ്പ് കാലത്ത് പൊതുമേഖലാ കമ്പനികളുടെ ഓഹരികളിൽ മികച്ച മുന്നേറ്റം. കൊച്ചിൻ ഷിപ്പ്‌യാർഡ്, ഭാരത് ഡൈനാമിക്സ്, പ്രതിരോധ മേഖലയിലെ മറ്റ് ഓഹരികൾ എന്നിവയെല്ലാം മുന്നേറി.

ഏപ്രിൽ 19ന് ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ ദലാൽ സ്ട്രീറ്റിലെ പൊതുമേഖലാ നിക്ഷേപകർക്ക് നേട്ടമാണ്. പല ഓഹരികളുടെ മൂല്യവും പ്രതീക്ഷക്കപ്പുറത്തേക്ക് കുതിച്ചുയർന്നു. പ്രധാന ഓഹരികളുടെ മൂല്യം 87 ശതമാനം വരെ ഉയർന്നു.

റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഹഡ്‌കോ, ആർഇസി, പവർ ഫിനാൻസ് കോർപ്പറേഷൻ, ഐആർഎഫ്‌സി, ഭാരത് ഇലക്‌ട്രോണിക്‌സ് എന്നിവയാണ് ഉദാഹരണങ്ങൾ. കഴിഞ്ഞ ആറു മാസങ്ങളിൽ എല്ലാ പൊതുമേഖലാ ഓഹരികളും നിഫ്റ്റിയുടെ പ്രകടനത്തെ മറികടന്നു.

300-320 സീറ്റുകൾ ബിജെപി നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ റാലി. അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പാദനം, റെയിൽവേയുടെ നവീകരണം തുടങ്ങിയ മേഖലകളിലെ നയങ്ങളുടെ തുടർച്ച പ്രതീക്ഷിക്കുന്നതാണ് കാരണം.

വിവിധ മേഖലകളിലെ പൊതുമേഖലാ ഓഹരികൾ നേട്ടമുണ്ടാക്കി. മോദി സർക്കാരിൻെറ ആത്മനിർഭർ ഭാരത് പദ്ധതി‌ പ്രതിരോധ മേഖലയിലെ ഓഹരികൾക്ക് കരുത്തായി. തിരഞ്ഞെടുപ്പ് ഫലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലും പ്രതിഫലിക്കും.

2014ലെ തിരഞ്ഞെടുപ്പ് കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സൂചിക 10 മാസത്തിനുള്ളിൽ 82 ശതമാനം ഉയർന്നപ്പോൾ 2019ൽ ഏഴു മാസത്തിനുള്ളിൽ 18 ശതമാനം നേട്ടമാണുണ്ടാക്കിയത്.

അടുത്ത 10 വർഷത്തിനുള്ളിൽ 30 മുതൽ 40 ശതമാനം വരെ വളർച്ചയാണ് ഈ ഓഹരികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ഓഹരികളുടെ റാലിയുടെ വേഗത കുറയുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

ജൂൺ നാലിന്, ബിജെപിക്ക് ഭൂരിപക്ഷത്തിൽ കുറവ് ലഭിക്കുകയും എൻഡിഎ പങ്കാളികളുമായി കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുകയും ചെയ്താൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെ ഇത് ഏറ്റവും കൂടുതൽ ബാധിക്കും.

X
Top