പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ലോഹ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപം തുടരുന്നു

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ മൂന്നാമത്തെ മാസവും ലോഹ ഓഹരികളില്‍ അറ്റനിക്ഷേപം നടത്തി. മെയ്‌ മാസത്തില്‍ 5697 കോടി രൂപയാണ്‌ മെറ്റല്‍ ഓഹരികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌.

മൂന്ന്‌ മാസം തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ അറ്റനിക്ഷേപം നടത്തിപോന്ന മറ്റൊരു മേഖലയുമില്ല. ഏപ്രിലില്‍ ഈ മേഖലയില്‍ 1698 കോടി രൂപയാണ്‌ വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത്‌. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 14000 കോടി രൂപയായിരുന്നു നിക്ഷേപം.

അതേ സമയം ബാങ്ക്‌, ഓട്ടോ, ഓയില്‍ & ഗ്യാസ്‌, എഫ്‌എംസിജി തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ വിദേശ നിക്ഷേപകര്‍ ചെയ്‌തത്‌.

മെയ്‌ മാസത്തില്‍ 32,963 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

X
Top