പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

മെയില്‍ വിദേശ നിക്ഷേപകര്‍ 23,141 കോടി രൂപയുടെ ധനകാര്യ ഓഹരികള്‍ വിറ്റു

തുടര്‍ച്ചയായമ മൂന്നാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ ഓഹരികളില്‍ അറ്റവില്‍പ്പന നടത്തി. മെയ്‌ മാസത്തില്‍ 23,141 കോടി രൂപയുടെ ധനകാര്യ ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത്‌. ധനകാര്യ ഓഹരികളുടെ അമിതമൂല്യവും വായ്‌പാ വളര്‍ച്ച സംബന്ധിച്ച ആശങ്കയും ബാങ്കുകളുടെ ലാഭക്ഷമത കുറയുമെന്ന നിഗമനവും വില്‍പ്പനക്ക്‌ കാരണമായി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ മേഖലയില്‍ നിന്ന്‌ ഏപ്രിലില്‍ 30,856 കോടി രൂപയും ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 60,829 കോടി രൂപയും പിന്‍വലിച്ചിരുന്നു. ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത്‌ ധനകാര്യ മേഖലയിലാണ്‌. ഓഹരി സൂചികകളായ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ബാങ്കിംഗ്‌ ഓഹരികള്‍ക്ക്‌ ഉയര്‍ന്ന വെയിറ്റേജ്‌ ആണുള്ളത്‌.

അതുകൊണ്ടുതന്നെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഓഹരി വിപണിയിലെ വെയിറ്റേജ്‌ കുറയ്‌ക്കണമെങ്കില്‍ ബാങ്കിംഗ്‌ ഓഹരികളില്‍ വില്‍പ്പന നടത്തിയേ മതിയാവൂ. മെയ്‌ മാസത്തില്‍ 32,963 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

X
Top