10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

സ്ത്രീ ശാക്തീകരണത്തിലൂന്നി രാഷ്ട്രപതി

  • പെൺകുട്ടികൾ രാജ്യത്തിന്റെ ശക്തി

ദില്ലി: ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതി രാജ്യത്തെ ആദ്യം അഭിസംബോധന ചെയ്തത് സ്ത്രീ ശാക്‌തീകരണത്തിൽ കേന്ദ്രീകരിച്ച്.
‘പെണ്‍മക്കള്‍ രാജ്യത്തിന്‍റെ പ്രതീക്ഷ’ എന്ന പ്രമേയത്തിൽ ഊന്നിയായിരുന്നു രാഷ്‌ട്രപതിയുടെ സന്ദേശം. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും സ്വാതന്ത്യത്തിനായി പോരാടിയ സമരസേനാനികളെ സ്മരിക്കുന്നുവെന്നും ആദ്യ സ്വാതന്ത്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. വര്‍ഷങ്ങളോളം വിദേശികള്‍ നമ്മളെ ചൂഷണം ചെയ്തു. അതിനെ മറികടന്ന് നാം മുന്നോട്ട് പോയി. സ്വതന്ത്രരാകാനും മുന്നോട്ട് പോകാനും കഴിഞ്ഞു, ലോകത്തിന് നമ്മള്‍ ജനാധിപത്യത്തിന്‍റെ ശക്തികാട്ടി കൊടുത്തുവെന്നും രാഷ്ട്രപതി പറഞ്ഞു. കോവിഡ് മഹാമാരിയെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നും അവര്‍ പറഞ്ഞു.
ഭാവി തലമുറയെ സജ്ജമാക്കാൻ പുതിയ വിദ്യാഭ്യാസ നയം സഹായകമാകും. വരുന്ന തലമുറയെ അടുത്ത വ്യവസായവിപ്ലവത്തിന് അത് സജ്ജമാക്കും. പാരമ്പര്യവുമായി കൂട്ടിയിണക്കും. രാജ്യത്ത് ലിംഗ വിവേചനം കുറയുന്നു. പെൺകുട്ടികൾ പ്രതിബന്ധങ്ങളെ തകർത്ത് മുന്നേറുകയാണ്. നമ്മുടെ പെൺമക്കൾ രാജ്യത്തിന്റെ വലിയ പ്രതീക്ഷയാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ലോകത്ത് എവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ള ദിവസമാണെന്നും രാഷ്ട്രപതി പറഞ്ഞു. കൊളോണിയല്‍ ഭരണാധിപന്മാരുടെ ചങ്ങലകളില്‍നിന്ന് മോചിതരായി ഭാരത ജനത സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ തീരുമാനിച്ച ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണിത്.
സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ ജനാധിപത്യ ഭാവിയില്‍ പല ലോകനേതാക്കളും വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, എല്ലാ ആശങ്കയും അസ്ഥാനത്താണെന്ന് ഇന്ത്യക്കാര്‍ ലോകത്തിന് തെളിയിച്ചുകൊടുത്തു. ഇന്ത്യ റിപ്പബ്ലിക്കായ ഘട്ടത്തില്‍ത്തന്നെ സ്ത്രീകള്‍ക്കടക്കം എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പാക്കി മാതൃകയായി.
മഹാത്മാഗാന്ധിയെപ്പോലെയുള്ള നേതാക്കള്‍ ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അസാദി കാ അമൃത് മഹോത്സവ്, ഹര്‍ ഘര്‍ തിരംഗ പരിപാടികളിലൂടെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ഊര്‍ജവും രാജ്യത്തുടനീളം അലയടിച്ചു. നമ്മുടെ ധീരരക്തസാക്ഷികള്‍ക്കുള്ള ഉചിതമായ ആദരവാണ് ഈ പരിപാടികളിലൂടെ ലഭിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

X
Top