സോളാര്‍ സെല്‍ ഉല്‍പ്പാദകരായ പ്രീമിയര്‍ എനര്‍ജീസിന്റെ ഓഹരികള്‍ ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 120 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി വ്യാപാരം തുടങ്ങിയത്.
450 രൂപ ഇഷ്യു വിലയുള്ള പ്രീമിയര്‍ എനര്‍ജീസ് ബിഎസ്‌ഇയില്‍ 991 രൂപയിലും എന്‍ഇഎസ്‌ഇയില്‍ 990 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്.
ഓഗസ്റ്റ് 27 മുതല്‍ 29 വരെയായിരുന്നു പ്രീമിയര്‍ എനര്‍ജീസിന്റെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നത്. ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം പ്രീമിയര്‍ എനര്‍ജീസ് ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയിരുന്നു.
ഗ്രേ മാര്‍ക്കറ്റില്‍ ലഭിച്ചതിന് തുല്യമായ പ്രീമിയം തന്നെ ലിസ്റ്റിംഗിലും ലഭിച്ചു. 2830.40 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 1291.40 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1539 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 1168 കോടി രൂപ സബ്‌സിഡറിയായ പ്രീമിയര്‍ എനര്‍ജീസ് ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ചെലവഴിക്കും.
ഹൈദരാബാദില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനു വേണ്ടിയാണ് ഈ തുക ചെലവിടുന്നത്. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
സോളാര്‍ സെല്‍ ഉല്‍പ്പാദന രംഗത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് പ്രീമിയര്‍ എനര്‍ജീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സോളാര്‍ സെല്ലുകള്‍ കയറ്റുമതി ചെയ്‌തത് പ്രീമിയറാണ്.
2020-21, 2022-23 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 42.71 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. 2023-24ല്‍ 120 ശതമാനം വളര്‍ച്ചയോടെ 3143 കോടി രൂപയാണ് വരുമാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 198 കോടി രൂപയാണ് കമ്പനി കൈവരിച്ച ലാഭം. 2022-23ല്‍ 13.3 കോടി രൂപ നഷ്‌ടമായിരുന്നു കമ്പനി നേരിട്ടിരുന്നത്.