കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കും

ഐപിഒയ്ക്കൊരുങ്ങി ആന്ത്രോപിക്

ദ്യമായി ഐപിഒയ്‌ക്കൊരുങ്ങി എഐ കമ്പനിയായ ആന്ത്രോപിക്. ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പ് ആയതിന് പിന്നാലെയാണ് ആന്ത്രോപിക്ക് ഓഹരി വിപണിയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.

ഇതിനുള്ള നടപടിക്രമങ്ങൾ തങ്ങൾ രഹസ്യമായി നടത്തിയിരുന്നതായി കമ്പനി പറഞ്ഞു. എഐ കമ്പനികളിലെ നിക്ഷേപത്തിന് ആളുകൾ വലിയ താത്പര്യം എടുക്കുന്ന സമയത്താണ് ആന്ത്രോപിക്കിന്റെ ഓഹരി വിപണിയിലേക്കുള്ള വരവ്.

നിരവധി പേരാണ് ആന്ത്രോപിക്കിന്റെ ഓഹരി വിപണി പ്രവേശനത്തിനായി കാത്തിരിക്കുന്നത്. ആമസോണും ഗൂഗിളും ആന്ത്രോപിക്കിൽ വൻതോതിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. എഐ പ്രോജക്ടുകളിലും മറ്റും നിർണായകമായ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ, സാങ്കേതിക വിഭവങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയടക്കം വലിയ പിന്തുണയാണ് ആന്ത്രോപിക്കിന് ഗൂഗിൾ, ആമസോൺ എന്നിവരുടെ ഭാഗത്തുനിന്നുള്ളത്.

എഐ സ്ഥാപനങ്ങളെ എങ്ങനെയാണ് നിക്ഷേപകർ സ്വീകരിക്കുക എന്നതിന് ആന്ത്രോപിക്ക് മാനദണ്ഡങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തൽ. താരതമ്യങ്ങൾ വരുന്നവഴി ഓഹരി വിപണിയിൽ എഐ കമ്പനികൾ കൂടുതൽ ശ്രദ്ധ കേന്ദീകരിക്കും എന്നാണ് കരുതപ്പെടുന്നത്.
വളരെ രഹസ്യമായാണ് ഐപിഒ നടപടികൾ ആന്ത്രോപിക് നീക്കിയത്.

നിക്ഷേപകർക്ക് എന്താണ് ആവശ്യം, അവരുടെ സാമ്പത്തിക സാഹചര്യം തുടങ്ങി എല്ലാം വിലയിരുത്താനും മറ്റും ആന്ത്രോപിക്കിനെ ഇത് സഹായിക്കും എന്നാണ് വിലയിരുത്തൽ. ആന്ത്രോപിക്കിന്റെ ഐപിഒ സമീപകാലത്ത് ഒരു ടെക്‌നോളജി കമ്പനി നടത്തുന്ന ഏറ്റവും വലിയ ലിസ്റ്റിങ് ആയിരിക്കും എന്നാണ് വിദഗ്ധരുടെ അനുമാനം.

വരും കാലങ്ങളിൽ എഐയ്ക്കുള്ള സ്വീകാര്യത എത്രത്തോളമാകും എന്നതിനുള്ള തെളിവ് കൂടിയായിരിക്കും ഈ ഐപിഒ.

ആന്ത്രോപിക്കിനെ സംബന്ധിച്ച് വളരെ നിർണായകമാണ് ഈ ഐപിഒ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മത്സരം കൂടുതല്‍ കടുപ്പമാകുന്നതിനിടെ, എഐ സ്റ്റാര്‍ട്ടപ്പുകളുടെ വിപണിമൂല്യത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരുന്നു. പിന്നാലെ ഓപ്പൺ എഐയെ പിന്നിലാക്കി ആന്ത്രോപിക്ക് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഐ സ്റ്റാര്‍ട്ടപ്പായി മാറിയിരുന്നു. പുതിയ ഫണ്ടിങ് റൗണ്ടില്‍ 6500 കോടി ഡോളര്‍ സമാഹരിച്ചതോടെ ആന്ത്രോപികിന്റെ മൂല്യം 96,500 കോടി ഡോളറായി. 85,200 കോടി ഡോളറാണ് ഓപ്പണ്‍ എഐയുടെ മൂല്യം.

ക്ലൗഡ്‌ എഐ ചാറ്റ്‌ബോട്ട് വികസിപ്പിക്കുന്ന ആന്ത്രോപിക്, അടുത്തിടെ വന്‍തോതിലുള്ള നിക്ഷേപം നേടിയിരുന്നു. വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളും ടെക് നിക്ഷേപകരുമാണ് പുതിയ ഫണ്ടിങ് റൗണ്ടില്‍ പങ്കെടുത്തത്. ഓപ്പണ്‍ എഐ ഏതാനും വര്‍ഷങ്ങളായി എഐ രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും, ക്ലൗഡ്‌ പോലെ സൈബര്‍ സുരക്ഷയുറപ്പാക്കുന്ന എഐ മോഡലുകള്‍ ആന്ത്രോപിക്കിനെ വേഗത്തില്‍ മുന്നിലെത്തിക്കുകയാണ്.

എഐ സുരക്ഷ, എന്റര്‍പ്രൈസ് സൊല്യൂഷനുകള്‍, വലിയ കമ്പനികളുമായി ഉള്ള പങ്കാളിത്തങ്ങള്‍ എന്നിവയാണ് ആന്ത്രോപിക്കിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങള്‍.

X
Top