റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

പ്രശാന്ത് നായര്‍ കാംകോ മാനേജിംഗ് ഡയറക്‌ടര്‍

നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ(കാംകോ/kamco) പുതിയ മാനേജിംഗ് ഡയറക്ടറായി(എംഡി/md) കൃഷി വകുപ്പ്(Agricultural Department) സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായർ ചുമതലയേറ്റു.

40 വർഷത്തിനുശേഷമാണ് കാംകോയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ നേതൃത്തിലെത്തുന്നത്. കാംകോ ചെയർമാൻ സി.കെ. ശശിധരന്റെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്.

ടൂറിസം, എക്സൈസ്, ടാക്സേഷൻ തുടങ്ങി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടർ ആയിരിക്കെ ‘കമ്ബാഷനേറ്റ്‌ കോഴിക്കോട്‌’, ‘ഓപ്പറേഷൻ സുലൈമാനി’ പദ്ധതികളിലൂടെ ശ്രദ്ധ നേടി.

വയനാട് ജില്ലയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമം പ്രോജക്ടായ ‘എൻ ഊര് ‘ന്റെ സ്ഥാപകനാണ്.

എം.ഡിയായിരുന്ന എല്ലാ സ്ഥാപനങ്ങളെയും ചുരുങ്ങിയ കാലയളവില്‍ ലാഭത്തിലെത്തിച്ച പ്രശാന്ത് നായർ നേതൃത്വത്തിലെത്തുന്നതോടെ കമ്പനിയിലെ വിവിധ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്ന് ജീവനക്കാർ പറയുന്നു.

X
Top