ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പിഎംവിയുടെ ആദ്യ മൈക്രോകാര്‍ ലോഞ്ചിംഗ് ഇന്ന് നടക്കും

ന്യൂഡല്‍ഹി: പിഎംവിയുടെ ആദ്യ മൈക്രോ ഇലക്ട്രിക് കാര്‍, ഇഎഎസ്-ഇ ഇവി ഇന്ത്യയില്‍ ഇന്ന് പുറത്തിറക്കും. ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ലോഞ്ച്. ബാറ്ററിയുടെ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറാണ് ഇഎഎസ് -ഇ ഇവി.

കാറിന്റെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി പറയുന്നു. മൂന്ന് വേരിയന്റുകളിലാകും മൈക്രോ കാര്‍ ലഭ്യമാവുക. മൂന്നും വ്യത്യസ്ത ചാര്‍ജ് റെയ്ഞ്ചിലായിരിക്കും.

120 കിലോ മീറ്റര്‍ തൊട്ട് 200 കിലോമീറ്റര്‍ വരെയാകും ഓരോ ചാര്‍ജ്ജിനും ലഭ്യമാവുക. 3 കെഡബ്ല്യു എസി ചാര്‍ജറില്‍ 3 മണിക്കൂറുകൊണ്ട് ഫുള്‍ ചാര്‍ജ് നേടാം.

ഡിജിറ്റല്‍ ഇന്‍ഫോര്‍ടെയ്ന്‍മന്റ് സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, എയര്‍ കണ്ടീഷണിംഗ്, റിമോട്ട് കീലെസ് എന്‍ട്രി, റിമോട്ട് പാര്‍ക്ക് അസിസ്റ്റ്, ക്രൂയിസ് കണ്ട്രോള്‍, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ഫീച്ചറുകളും കാറിനുണ്ട്.്

2915 മില്ലീ മീറ്ററാണ് കാറിന്റെ നീളം 1157 മില്ലീ മീറ്റര്‍ വീതിയുണ്ട്. 1600 മില്ലീമീറ്ററാണ് ഉയരം.

X
Top