ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

പിഎം കിസാൻ നിധിയിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് 15-ാം ഗഡു ഉടനെത്തും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2,000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.

2019ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക.

മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.

കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 15-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.

പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം

* https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

* ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.

* അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക

* ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.

* നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.

ഈ പദ്ധതി പ്രകാരം ഇതുവരെ 14 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്.

കർഷകർക്ക് വരുമാന പിന്തുണ നൽകുന്നതിനായി സർക്കാർ 2023 ജൂണിൽ ഫെയ്‌സ് ഓതന്റിക്കേഷൻ ഫീച്ചറോടുകൂടിയ പിഎം-കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

X
Top