ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

പിഎല്‍ഐ സ്‌ക്കീം വീതരണം നാല് മടങ്ങ് ഉയരും

ന്യൂഡല്‍ഹി: പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴിലുള്ള വിതരണം ഈ സാമ്പത്തിക വര്‍ഷം നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തിയേക്കും. 350 ശതമാനം ഉയര്‍ന്ന് 13,000 കോടി രൂപയായി വിതരണം ഉയരുമെന്ന് വാണിജ്യ മന്ത്രാലയം പ്രവചിക്കുന്നു.ഇതുവരെ നല്‍കിയ 2,900 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് ഈ തുക.

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ഓഗസ്റ്റ് 11 ന് അറിയിച്ചതാണിക്കാര്യം.2021 ല്‍ ആരംഭിച്ച ഉത്പന്നാധിഷ്ടിത പ്രോഗ്രാമിന് കീഴില്‍ ടെലികമ്മ്യൂണിക്കേഷന്‍, വൈറ്റ് ഗുഡ്സ്, ടെക്സ്റ്റൈല്‍സ്, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ 14 മേഖലകളാണുള്ളത്. 1.97 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പദ്ധതി വഴി വിതരണം ചെയ്യുന്നു.

പദ്ധതി കാലയളവില്‍ തുക തീര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് സിംഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്‌ക്കീം പുനസംഘടിപ്പിച്ച് കൂടുതല്‍ തുക വകയിരുത്തും. ഇതിനായി മറ്റ് സമ്പാദ്യങ്ങളേയും സ്‌ക്കീമുകളേയോ ആശ്രയിക്കും.

പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിഎല്‍ഐ സ്‌കീമില്‍ ‘ചില തിരുത്തല്‍ ആവശ്യമാണെന്നും സിംഗ് ചൂണ്ടിക്കാട്ടി.മാത്രമല്ല, കുക്ക്വെയര്‍ പാത്രങ്ങള്‍, അഗ്നിശമന ഉപകരണങ്ങള്‍, പിഎന്‍ജിയുള്ള ഗാര്‍ഹിക ഗ്യാസ് അടുപ്പുകള്‍, ഇലക്ട്രിക് സീലിംഗ് ഫാനുകള്‍ എന്നിവയുള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ക്കായി നാല് ഗുണനിലവാര നിയന്ത്രണ ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്ന പ്രക്രിയയിലാണ് വാണിജ്യ മന്ത്രാലയം. ഈ വര്‍ഷം മൊത്തം 60 ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ് പറയുന്നു.

X
Top