ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പിരാമൽ എന്റർപ്രൈസസിന്റെ സിഎഫ്ഒ ആയി ഉപ്മ ഗോയൽ

മുംബൈ: ഉപ്മ ഗോയലിനെ പിരാമൽ എന്റർപ്രൈസസിന്റെ സിഎഫ്ഒ ആയി നിയമിച്ചു. 2022 ഓഗസ്റ്റ് 18 മുതൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും (സിഎഫ്ഒ) പ്രധാന മാനേജരായും ഉപ്മ ഗോയലിനെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന വിവേക് വത്സരാജിന്റെ കാലാവധി 2022 ഓഗസ്റ്റ് 18 ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഉപ്മ ഗോയലിന്റെ നിയമനം. സാമ്പത്തിക സേവനങ്ങളിലും ഫാർമസ്യൂട്ടിക്കൽ മേഖലയിലും സാന്നിധ്യമുള്ള ഇന്ത്യയിലെ വലിയ കമ്പനികളിലൊന്നാണ് പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡ് (പിഇഎൽ).

കഴിഞ്ഞ ഒന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത അറ്റാദായം 496.09 കോടി രൂപയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇയിൽ പിരാമൽ എന്റർപ്രൈസസിന്റെ ഓഹരികൾ 0.52 ശതമാനം ഇടിഞ്ഞ് 1,934.40 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top