
ന്യൂഡല്‍ഹി: ഫിന്‍ടെക് യൂണികോണ്‍ ഫോണ്‍ പേ അതിന്റെ മാതൃകമ്പനിയായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വേര്‍പിരിഞ്ഞു. ഉടമസ്ഥാവകാശം പൂര്‍ണ്ണമായും വേര്‍പെടുത്തിയതായി ഇരു കമ്പനികളും അറിയിക്കുകയായിരുന്നു. വെവ്വേറെ കമ്പനികളായെങ്കിലും ഇരുകമ്പനികളുടെ ഭൂരിഭാഗം ഓഹരികളും വാള്‍മാര്‍ട്ടില്‍ നിക്ഷിപ്തമാണ്.
വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഫ്‌ലിപ്കാര്‍ട്ട് സിംഗപ്പൂരും ഫോണ്‍പേ സിംഗപ്പൂര്‍ ഓഹരി ഉടമകളും ഫോണ്‍പേ ഇന്ത്യയില്‍ നിക്ഷേപമിറക്കിയിട്ടുണ്ട് നിലവില് ഫോണ്‍പേ പൂര്‍ണ്ണമായും ഇന്ത്യന്‍ കമ്പനിയായി. ഈ വര്‍ഷം ആദ്യം ആരംഭിച്ച വിഭജന പ്രക്രിയ ഇതോടെ പൂര്‍ത്തിയായി.
മുന്‍ ഫ്‌ലിപ്കാര്‍ട്ട് എക്‌സിക്യൂട്ടീവുമാരായ സമീര്‍ നിഗം, രാഹുല്‍ ചാരി, ബര്‍സിന്‍ എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍പേ സ്ഥാപിച്ചത്. 2016 ല്‍ ഫോണ്‍പേയെ ഫ്‌ലിപ്പ്കാര്‍ട്ട് ഏറ്റെടുത്തു.എന്‍ജിപേയ്ക്കും എഫ്എക്‌സ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനും ശേഷം ഫ്ളിപ്കാര്‍ട്ട് നടത്തുന്ന പ്രധാന ഏറ്റെടുക്കല്‍.
2018ല്‍ വാള്‍മാര്‍ട്ട് ഫ്‌ലിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കിയതോടെ സ്വാഭാവികമായും ഫോണ്‍പേ ഇടപാടിന്റെ ഭാഗമായി. 2023ല്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനൊരുങ്ങുകയാണ് ഫോണ്‍പേ.