ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങളുടെ നിയമങ്ങളില്‍ മാറ്റം; ഈ നിക്ഷേപങ്ങള്‍ക്ക് ഒക്‌ടോബര്‍ മുതല്‍ പലിശ കിട്ടില്ല

നാഷണല്‍ സ്മോള്‍ സേവിംഗ്സ് (എന്‍എസ്എസ്/NSS) സ്‌കീമുകള്‍ക്ക് കീഴില്‍ വരുന്ന പോസ്റ്റ് ഓഫീസ് സ്മോള്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍(Post office small savings accounts) 2024 ഒക്ടോബര്‍ 1 മുതല്‍ വന്‍ മാറ്റങ്ങളാണ് വരുന്നത്.

ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്തത് പലിശ(Interest) നഷ്ടത്തിനു വരെ വഴിവയ്ക്കും. നിങ്ങള്‍ അറിയേണ്ട അപ്‌ഡേറ്റുകള്‍

നാഷണൽ സ്മോൾ സേവിംഗ്സ്- 87 അക്കൗണ്ടുകൾ
1990 ഏപ്രിൽ 2-ന് മുമ്പ് അക്കൗണ്ട് തുറന്ന ഉടമകളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഇവിടെ ആദ്യ അക്കൗണ്ടിന് നിലവിലുള്ള സ്‌കീം നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.

രണ്ടാമത്തെ അക്കൗണ്ടിന് നിലവിലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് (POSA) നിരക്കിൽ പലിശ കിട്ടും. കൂടാതെ കുടിശികയുള്ള ബാലൻസിന് 200 ബേസിസ് പോയിന്റും (2%) കിട്ടും.

​വ്യവസ്ഥകള്‍ ബാധകം
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു ചില വ്യവസ്ഥകള്‍ ബാധകമാണ്. അതില്‍ പ്രധാനം, രണ്ട് അക്കൗണ്ടുകളിലെയും മൊത്തം നിക്ഷേപങ്ങള്‍ വാര്‍ഷിക നിക്ഷേപ പരിധി കവിയാന്‍ പാടില്ലെന്നതാണ്.

പരിധിക്കു പുറമേ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് നിങ്ങള്‍ക്ക് പലിശ കിട്ടില്ല. അതായത് ഇത്തരം ഏതെങ്കിലും അധിക നിക്ഷേപങ്ങള്‍ പലിശയില്ലാതെ തിരികെ നല്‍കും. ഈ ക്രമീകരണം 2024 സെപ്റ്റംബര്‍ 30 വരെ സാധുതയുള്ള ഒറ്റത്തവണ പ്രത്യേക വിതരണമായിരിക്കുമെന്നു സിഎന്‍ബിസിടിവി 18 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനുശേഷം, രണ്ട് അക്കൗണ്ടുകള്‍ക്കും 2024 ഒക്ടോബര്‍ 1 മുതല്‍ പൂജ്യം പലിശയാകും ലഭിക്കുക എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

​1990 ഏപ്രില്‍ 2ന് ശേഷം തുറന്ന അക്കൗണ്ടുകള്‍
ഇവിടെ ആദ്യ അക്കൗണ്ടിന് നിലവിലുള്ള സ്‌കീം നിരക്കില്‍ പലിശ ലഭിക്കും. രണ്ടാമത്തെ അക്കൗണ്ടില്‍ നിലവിലുള്ള POSA നിരക്കില്‍ കുടിശികയുള്ള ബാലന്‍സിന് പലിശ ലഭിക്കും.

ഇവിടെയും വ്യവസ്ഥകള്‍ ബാധകം
രണ്ട് അക്കൗണ്ടുകളിലെയും സംയുക്ത നിക്ഷേപങ്ങള്‍ വാര്‍ഷിക നിക്ഷേപ പരിധി കവിയാന്‍ പാടില്ലെന്നതു തന്നെ ആദ്യ നിബന്ധന. ഇത്തരം അധിക നിക്ഷേപങ്ങള്‍ പലിശയില്ലാതെ തന്നെ തിരികെ നല്‍കും.

ഈ ക്രമീകരണവും 2024 സെപ്റ്റംബര്‍ 30 വരെ സാധുതയുള്ള ഒറ്റത്തവണ പ്രത്യേക വിതരണമായിരിക്കും. 2024 ഒക്ടോബര്‍ 1 മുതല്‍ രണ്ട് അക്കൗണ്ടുകള്‍ക്കും പൂജ്യം പലിശയാകും ലഭിക്കുക.

രണ്ടില്‍ കൂടുതല്‍ എന്‍എസ്എസ്- 87 അക്കൗണ്ടുകള്‍
രണ്ടില്‍ കൂടുതല്‍ NSS-87 അക്കൗണ്ടുകള്‍ ഉള്ള ഉപയോക്താക്കള്‍ക്ക്, 2 അക്കൗണ്ടുകള്‍ക്കും ഒരേ നിയമങ്ങള്‍ തന്നെ ബാധകമാകും.

ഇനി രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, മൂന്നാമത്തേതും മറ്റ് ക്രമരഹിതവുമായ അക്കൗണ്ടുകള്‍ക്ക് പലിശയൊന്നും കിട്ടില്ല. അതായത് നിക്ഷേപകന് പ്രധാന തുക മാത്രമാകും റീഫണ്ട് ആയി കിട്ടുക.

​മനസിലാക്കേണ്ട കാര്യങ്ങള്‍
ക്രമരഹിതമായ നാഷണല്‍ സ്മോള്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ ഉള്ള ഉപയോക്താക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ മാറ്റങ്ങള്‍ നിങ്ങളുടെ വരുമാനത്തെ ബാധിച്ചേക്കാം.

പലിശ വരുമാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ 2024 ഒക്ടോബര്‍ 1-ന് മുമ്പ് നിങ്ങളുടെ അക്കൗണ്ടുകള്‍ ക്രമപ്പെടുത്തണം. സമ്പാദ്യ തന്ത്രങ്ങള്‍ വീണ്ടും വിലയിരുത്തുകയും, വളര്‍ച്ച ഉറപ്പാക്കാന്‍ മറ്റു നിക്ഷേപ ഓപ്ഷനുകള്‍ പരിഗണിക്കുകയും ചെയ്യണമെന്നു സാരം.

X
Top