Alt Image
ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രിപലിശഭാരം വെട്ടിക്കുറച്ച് ആർബിഐ; റീപ്പോയിൽ 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയുംകേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർ

ഓഹരി ഉടമകൾക്ക് ലാഭവിഹിതവുമായി പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്

കൊച്ചി: ഓഹരി ഉടമകൾക്ക് 12 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് തൃപ്പൂണിത്തുറയിലെ പീപ്പിൾസ് അർബൻ കോ-ഓ പ്പറേറ്റീവ് ബാങ്ക്.. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.

ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി, വിദ്യാർത്ഥികളെ അനുമോദിച്ചു. ഇതോടൊപ്പം പ്രീമിയം ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങും നടന്നു.

ചെർയമാൻ ടി.സി ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സോജൻ ആൻറണി, ഭരണ സമിതി അംഗം അഡ്വക്കേറ്റ് എസ്. മധുസൂദനൻ എന്നിവർ പങ്കെടുത്തു. ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ബോർഡ് ഒഫ് മാനേജ്മെൻ്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, അംഗങ്ങളായ ഇ. കെ ഗോകുലൻ, കെ. എസ് രവീന്ദ്രൻ, ഡോ: ആർ ശശികുമാർ, മുൻ ജഡ്ജ് എം ആർ ശശി, ഭരണസമിതി അംഗങ്ങളായ വി. വി ഭദ്രൻ, എസ്. ഗോകുൽദാസ്, എൻ. കെ അബ്ദുൽ റഹീം, അഡ്വക്കേറ്റ് വി. സി രാജേഷ് ,കെ. എൻ ദാസൻ,ഇ. ടി പ്രദീഷ്, ബി. എസ് നന്ദനൻ, സുമയ്യ ഹസൻ, ഓമന പൗലോസ് ,ടി. വി പ്രീതി എന്നിവരും പങ്കെടുത്തു.

X
Top