സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ശമ്പളപരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ നീളുന്നു; ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടാനുള്ളത് 40,000 കോടി

കോട്ടയം: ശമ്പളപരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ അനുവദിക്കുന്നത്‌ അനിശ്ചിതമായി നീളുമ്പോൾ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കീശയിൽ നഷ്ടങ്ങളുടെ കണക്ക്‌. വിവിധ ഇനങ്ങളിൽ 40,000 കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്.

പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക നാലു ഗഡുക്കളായി പി.എഫ്‌. അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത്‌ 14,000 കോടിയോളം വരും.

ആദ്യത്തെ രണ്ടു ഗഡുക്കളും പി.എഫ്‌. അക്കൗണ്ടിൽ ലയിപ്പിക്കുന്നത്‌ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നീട്ടിവെച്ചു. അതോടെ ആ തുകയ്ക്ക് ലഭിക്കേണ്ട പലിശയും ജീവനക്കാർക്ക് നഷ്ടമായി.

സാമ്പത്തിക സ്ഥിതി ഉടനെയെങ്ങും മെച്ചപ്പെടുന്ന സാഹചര്യമില്ലാത്തതിനാൽ കുടിശ്ശികത്തുക ഒന്നാകെ നഷ്ടപ്പെടുമോ എന്നും ജീവനക്കാർ സംശയിക്കുന്നു.

ഗസറ്റഡ്‌ റാങ്കിൽ 55,182 പേരും നോൺഗസറ്റഡ്‌ റാങ്കിൽ 4,59,842 പേരുമടക്കം 5,15,024 ജീവനക്കാരാണ്‌ സംസ്ഥാനത്തുള്ളത്‌. ആറു ഗഡുക്കളായി 2021 ജനുവരി ഒന്നു മുതലുള്ള 18 ശതമാനം ക്ഷാമബത്തയാണ്‌ ഇവർക്ക് കിട്ടാനുള്ളത്‌.

21,500 കോടി രൂപയോളം വരുമിത്. കേന്ദ്ര സർക്കാർ ഉടനെ ഒരു ഗഡുകൂടി പ്രഖ്യാപിക്കും. അതോടെ കേരളത്തിലെ സംസ്ഥാന ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക 22 ശതമാനത്തോളമാകും.

പെൻഷൻകാർക്കും രണ്ടു ഗഡു ശമ്പളപരിഷ്കരണത്തുക കിട്ടാനുണ്ട്. ധനമന്ത്രി നിയമസഭയിൽ പറഞ്ഞതനുസരിച്ച് 2,800 കോടി രൂപയാണിത്. പെൻഷൻകാരുടെ ക്ഷാമബത്തക്കുടിശ്ശിക അതിന്റെ പകുതിയോളം വരും.

2,35,000 സർവീസ് പെൻഷൻകാരും 95,000 കുടുംബ പെൻഷൻകാരുമാണ് ആകെയുള്ളത്.

ശമ്പളപരിഷ്കരണത്തുക മുഴുവൻ കിട്ടാതെ 80,000-ലേറെ സർവീസ് പെൻഷൻകാർ മരണമടഞ്ഞതായും സംഘടനകൾ പറയുന്നു.

X
Top