100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

കേരളത്തില്‍ വന്‍വികസനത്തിന് ഇന്റര്‍നെറ്റ് സേവനദാതാവായ പീക്ക്എയര്‍

നടപ്പാക്കുന്നത് 7 കോടി രൂപയുടെ വികസനപദ്ധതി

കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പീക്ക്എയര്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

പുതിയ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവയാണ് വികസനങ്ങളുടെ പ്രധാനഭാഗമെന്ന് പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡ് പറഞ്ഞു. പീക്ക്എയറിനെ പ്രശസ്തമാക്കിയ 99.9% അപ്‌ടൈം, മികച്ച വില്‍പ്പനാനന്തരസേവനം എന്നിവ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു കൂടി ഇതോടെ ലഭ്യമാക്കും.

വികസനത്തിന്റെ ഭാഗമായി ഈ രംഗത്തെ ചെറുകിട ഐഎസ്പികളെ ഏറ്റെടുക്കാനും പരിപാടിയുണ്ടെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനില്‍ മാമ്പിള്ളിയും ജോര്‍ജ് തോമസും പറഞ്ഞു. 7 കോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി കമ്പനി നിക്ഷേപിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം.

ഇതോടെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കാന്‍ പീക്ക്എയറിനാകുമെന്ന് ജനറല്‍ മാനേജര്‍ ഡാജി തോമസ് പറഞ്ഞു.

നിലവില്‍ കമ്പനിയുടെ വരുമാനത്തിന്റെ മുഖ്യഭാഗവും വരുന്നത് കൊച്ചിയില്‍ നിന്നാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, എസ്എംഇകള്‍ തുടങ്ങിയവരുള്‍പ്പെടെ 2000-ത്തിലേറെ ഉപയോക്താക്കളുണ്ട്. പുതിയ വികസനപദ്ധതി നടപ്പാക്കുന്നതോടെ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടി കണ്ട് വര്‍ധിപ്പിക്കാനാകുമെന്ന് ജിജോ ഡേവിഡ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.peakair.in. +91 94960 63333 ഇ-മെയില്‍ info@peakair.in.

X
Top