ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

മൊബൈൽ പണ വിനിമയങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ്

പേടിഎമ്മിന്റെ ഉടമസ്ഥാവകാശമുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ്, ‘പേടിഎം പേയ്മെന്റ് പ്രൊട്ടക്ട്’ എന്ന പേരിൽ പുതിയ ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാൻ ലോഞ്ച് ചെയ്തു.

എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസുമായി ചേർന്നു കൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ആപ്പുകളിലൂടെയും, വാലറ്റുകളിലൂടെയും നടത്തുന്ന യുപിഐ വിനിനമയങ്ങൾ ഇതിലൂടെ ഇൻഷുർ ചെയ്യാൻ സാധിക്കും.

ഈ പുതിയ ഇൻഷുറൻസിലൂടെ ഉപഭോക്താക്കൾക്ക് സ്വയം സുരക്ഷയൊരുക്കാൻ സാധിക്കും. മൊബൈൽ ഫോണിലൂടെ വഞ്ചനാപരമായ വിനിമയങ്ങൾ നടന്നാൽ, 10,000 രൂപ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കും. എന്നാൽ ഉടൻ തന്നെ ഉയർന്ന തോതിലുള്ള വിനിമയങ്ങൾക്കും കവറേജ് ഏർപ്പെടുത്തും.

ഒരു ലക്ഷം രൂപ വരെയുള്ള വിനിമയങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഉടൻ ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഈ പ്രൊഡക്ട്, ഡിജിറ്റൽ പേയ്മെന്റ് അനുഭവങ്ങൾ വർധിപ്പിക്കാൻ സഹായകമാവും. രാജ്യത്താകമാനമുള്ള ഡിജിറ്റൽ വിനിമയങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നും പേടിഎം അറിയിച്ചു.

സൗകര്യപ്രദമായ ക്ലെയിമുകൾ നൽകുന്ന കവറേജാണ് കമ്പനി നൽകുന്നതെന്ന് പേടിഎം പെയ്മെന്റ്സ് ഹെഡും, ലെൻഡിങ് സിഇഒയുമായ ഭാവേഷ് ഗുപ്ത പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷ നൽകുകയും, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എച്ച്ഡിഎഫ്സി എർഗോയുമായുള്ള പങ്കാളിത്തത്തിലൂടെ സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റുകൾ രാജ്യത്ത് നടത്താൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൊബൈൽ വാലറ്റുകളുടെയും, യുപിഐ പേയ്മെന്റിന്റെയും ഉപയോഗം രാജ്യത്ത് വളരെയധികം വർധിച്ചതായി എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസിന്റെ റീടെയിൽ ബിസിനസ് പ്രസിഡന്റ് പർത്താനിൽ ഘോഷ് അഭിപ്രായപ്പെട്ടു.

ലളിതമായും, സൗകര്യപ്രദമായും ഇവ ഉപയോഗിക്കാനാകുമെന്നത് നേട്ടമാണ്. എന്നാൽ ഇത് സൈബർ കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുന്നു. പേടിഎമ്മുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, സൈബർ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന തങ്ങളുടെ പ്രതിജ്ഞ പാലിക്കാൻ ഇതിലൂടെ സാധിക്കും. ഈ സമഗ്രമായ ഇൻഷുറൻസ് ഓഫറിങ്ങും, പേടിഎമ്മിന്റെ ഡിജിറ്റൽ ആക്സിസും ചേരുമ്പോൾ ഡിജിറ്റൽ രംഗത്ത് വളർച്ചയുണ്ടാകും.

ഈ ശ്രമം സാമ്പത്തികമായി എല്ലാവരെയും ഉൾ‌ക്കൊള്ളുന്നു. ഇതിലൂടെ രാജ്യത്തുള്ള സൈബർ ഫ്രോഡുകളെ ചെറുക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

X
Top