10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഓറിയന്റ്ബെല്‍ ടൈല്‍സ് തൃശ്ശൂരില്‍ പുതിയ ഒബിടിബി സ്റ്റോര്‍ ആരംഭിച്ചു

തൃശ്ശൂര്‍ : ഓറിയന്റ്ബെല്‍ ടൈല്‍സ് കേരളത്തില്‍ സാന്നിധ്യം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂരില്‍ പുതിയ ഒബിടിബി സ്റ്റോര്‍ ആരംഭിച്ചു. 2500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോറില്‍ ഓഫീസ്, റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി എന്നിവയ്ക്ക് ആവശ്യമായ ടൈലുകളുടെ ശേഖരമുണ്ട്. പതിയാര ടൈല്‍സ് ആന്‍ഡ് സാനിറ്ററീസുമായി ചേര്‍ന്നാണ് സ്റ്റോര്‍ തുടങ്ങിയത്. ഏറ്റവും പുതിയ ഒബിഎല്‍ ഡിജിറ്റല്‍ ടൂളുകളാണ് സ്റ്റോറില്‍ ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള ടൈലുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. ഫില്‍റ്ററുകളും പ്രൊജക്ട് ലൊക്കേഷന്‍ ഉപയോഗിച്ചോ നിമിഷങ്ങള്‍ക്കുള്ളില്‍ ടൈല്‍ കണ്ടെത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് അവരുടെ തിരഞ്ഞെടുത്ത ടൈലുകളുടെ 3ഡി മാക്സ് റെന്‍ഡറും കമ്പനിയുടെ സ്വന്തം ഇന്‍-ഹൗസ് ഡിസൈനര്‍മാരില്‍ നിന്നുള്ള ശുപാര്‍ശകള്‍ക്കൊപ്പം പ്രോജക്റ്റ് ലേഔട്ടില്‍ ലഭിക്കും അല്ലെങ്കില്‍ ആവശ്യമുള്ളത്ര ഫ്ലോര്‍ ടൈലുകള്‍ നേരിട്ട് തെരഞ്ഞെടുക്കാം.

കഴിഞ്ഞ വര്‍ഷം 75-ലധികം പുതിയ ഒബിടിബിഎസ് ഉള്ളതിനാല്‍, വിവിധ വലിയ നഗരങ്ങളിലെ ചെറിയ പ്രദേശങ്ങളിലെ ഉപഭോക്താക്കളിലേക്ക് വിപുലീകരിക്കുന്നതിനും അവരുടെ ആവശ്യം പൂര്‍ത്തിയാക്കുന്നതിലും ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഓറിയന്റ്ബെല്‍ ടൈല്‍സ് ചീഫ് സെയില്‍സ് ഓഫീസര്‍ പിനാകി നന്തി പറഞ്ഞു.

X
Top