Alt Image
ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രിപലിശഭാരം വെട്ടിക്കുറച്ച് ആർബിഐ; റീപ്പോയിൽ 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയുംകേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർ

ഗോ ഫസ്റ്റ് എയർവേസിന്റെ ല്വികിഡേഷന് ഉത്തരവ്

ന്യൂഡല്‍ഹി: പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയർവേസിന്റെ ല്വികിഡേഷന് ദേശീയ കമ്പനി ലാ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 6521 കോടി രൂപയുടെ വായ്‌പാ കുടിശിക ഈടാക്കാൻ വായ്‌പക്കാരുടെ കൂട്ടായ്‌മയായ കമ്മിറ്റി ഒഫ് ക്രെഡിറ്രേഴ്സാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതിക്കാർ. ലിക്വിഡേറ്ര് ചെയ്യണമെന്ന ആവശ്യം ജുഡീഷ്യല്‍ മെമ്പർ മഹേന്ദ്ര ഖണ്ഡെല്‍വാല്‍, ടെക്‌നിക്കല്‍ മെമ്പർ ഡോ. സഞ്ജീവ് രഞ്ജൻ എന്നിവരടങ്ങിയ ട്രൈബ്യൂണല്‍ ബെഞ്ച് അംഗീകരിച്ചു.

കടം പെരുകിയതിനാല്‍ ഗോ ഫസ്‌റ്റ് പാപ്പ‌ർ ഹർജി ട്രൈബ്യൂണലില്‍ സമർപ്പിച്ചിരുന്നു. ല്വികിഡേഷന് ഉത്തരവിട്ടതോടെ വിമാനകമ്പനിയുടെ ആസ്തികളുടെ കണക്ക് ശേഖരിക്കാനും വായ്‌പാ തിരിച്ചുപിടിക്കാനും നടപടികള്‍ക്ക് വഴിയൊരുങ്ങി.

X
Top