ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

രാജ്യം ഓപ്പൺ ബാങ്കിങ് പാതയിലേക്ക്

ക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം ദേശീയ ധനകാര്യ വിവര റജിസ്റ്ററിയുടെ രൂപീകരണത്തെ കുറിച്ചായിരുന്നു. ധനകാര്യ ഇടപാടുകളെ കുറിച്ചുള്ള ‘ഡേറ്റ’ ഇപ്പോൾ വിഭജിക്കപ്പെട്ടാണ് കിടക്കുന്നത്.

ഉപയോക്താക്കളുടെ സമ്മതത്തോടെ അത് ഏകീകരിച്ചെടുത്താൽ ഈ ഡേറ്റയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാവും. ഉദാഹരണമായി ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ വേണ്ട രേഖകൾ/വിവരം കൊടുത്തുകഴിഞ്ഞാൽ പുതിയ സംവിധാനമനുസരിച്ച് വേറെ ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ വായ്പയ്ക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇടപാടിനോ സമീപിക്കുമ്പോൾ നേരത്തെ കൊടുത്ത വിവരം തന്നെ ഉപയോഗപ്പെടുത്താനുള്ള ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടെങ്കിൽ (റജിസ്റ്ററി) അത് ഇടപാടുകൾ ദ്രുതഗതിയിൽ ആക്കും.

രാജ്യാന്തര ബാങ്കിങ് മേഖലയിൽ ‘ഓപ്പൺ ബാങ്കിങ്’ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലേക്ക് രാജ്യം അതിവേഗം തന്നെ സജ്ജമാകും എന്നതിന്റെ സൂചനയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന. റിസർവ് ബാങ്ക് ഇതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഒരു പ്രാവശ്യം ഇടപാടുകാർ അവരുടെ ആധാർ, പാൻ കാർഡ്, ജിഎസ്ടിഎൻ നമ്പർ മുതലായ രേഖകൾ ഒരു ബാങ്കിൽ/ധനകാര്യ സ്ഥാപനത്തിൽ കൊടുത്താൽ വീണ്ടും അവ സമർപ്പിക്കാതെ തന്നെ മറ്റേതു ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ അക്കൗണ്ടുകൾ തുറക്കുന്നതടക്കമുള്ള ഇടപാടുകൾ നടത്താനുതകുന്ന ഘടനയാണ് ‘ഓപ്പൺ ബാങ്കിങ്’.

നമ്മുടെ ‘ഓപ്പൺ ബാങ്കിങ്’ ഏതു വരെയായി ?

ഇന്ത്യയിൽ 2016ൽ തന്നെ ഇതിന്റെ നടപടികൾ റിസർവ് ബാങ്ക് തുടങ്ങിയെങ്കിലും ഈയടുത്ത കാലത്താണ് വേഗം കൂടിയത്. റിസർവ് ബാങ്ക് നിയമ പ്രകാരം ഇടപാടുകാരുടെ എല്ലാ ‘ഡേറ്റയും’ അവരുടെ സമ്മതത്തോടെ ബാങ്കിങ്-ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് സൂക്ഷിക്കാൻ സാധിക്കും.

ഈ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം. ‘അക്കൗണ്ട് അഗ്രഗേറ്റർ’ എന്ന പേരിലാണ് ഈ ലൈസൻസ് ഇവർക്ക് റിസർവ് ബാങ്ക് കൊടുക്കുക.

ഇടപാടുകാരെ കുറിച്ചുള്ള ഡേറ്റ അവരുടെ സമ്മതം വാങ്ങിയ ശേഷം ബാങ്കുകൾ, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് കമ്പനികൾ തുടങ്ങി ജി എസ്ടിഎൻ അടക്കം അവർക്ക് ഇടപാടുകളുള്ള എല്ലാ വിഭാഗങ്ങളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കുന്നു.

ഒരു വായ്പയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അടിസ്ഥാന ഇടപാടോ (ഒരു ഡീമാറ്റ് അക്കൗണ്ട് പോലെ) പുതിയ ഒരു സ്ഥാപനവുമായി ഉപയോക്താവിന് നടത്തണം എന്നുണ്ടെങ്കിൽ ഒരു സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിന് അക്കൗണ്ട് അഗ്രഗേറ്റേഴ്സിൽ നിന്നു ഡേറ്റ നേടാനും ഉപയോഗിക്കാനും സാധിക്കും.

നിലവിൽ ഇന്ത്യയിൽ റിസർവ് ബാങ്ക് ലൈസൻസുള്ള 6 അക്കൗണ്ട് അഗ്രഗേറ്റർമാർ ഉണ്ട്. പ്രധാനപ്പെട്ട ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ ഡിജിറ്റൽ അടിത്തറയുടെ ഭാഗമാകാൻ തുടങ്ങിയിട്ടുണ്ട്.

ബാങ്കുകളിൽ കൊടുത്തിട്ടുള്ള കെവൈസി (കസ്റ്റമറിന്റെ അടിസ്ഥാന വിവരങ്ങൾ) ഡേറ്റ ഇപ്പോൾ തന്നെ സർക്കാർ സ്ഥാപനമായ Cersai എന്നറിയപ്പെടുന്ന കേന്ദ്രീകൃത റജിസ്റ്ററിയുടെ പക്കൽ ഉണ്ട്.

ബാങ്ക് അക്കൗണ്ടുകൾ, പാൻ നമ്പർ, ആധാർ, ജിഎസ്ടിഎൻ, മൊബൈൽ നമ്പർ എന്നിവയൊക്കെ ഏകീകരിക്കുവാനുള്ള ശ്രമം പുരോഗമിക്കുന്നു. യുപിഐ എന്ന പ്ലാറ്റ്ഫോം ധനകാര്യ ഇടപാടുകളിൽ ഒരു കേന്ദ്രീകൃത സ്ഥാനം ഇതിനകം നേടിക്കഴിഞ്ഞു.

ആരൊക്കെ പങ്കാളികൾ ?

വ്യക്തികളോ സംരംഭക യൂണിറ്റുകളോ അല്ലെങ്കിൽ കോർപറേറ്റുകളോ അവരുടെ രേഖകളും അടിസ്ഥാന വിവരങ്ങളും ‘കെവൈസി’ നിബന്ധനകളുടെ ഭാഗമായി അവരുടെ ബാങ്കുകളുമായി ഇപ്പോൾ തന്നെ പങ്കുവയ്ക്കുന്നുണ്ട്.

ഇവരുടെ ബാങ്ക് ഈ സംവിധാനത്തിൽ ധനകാര്യ വിവര ദാതാവ് (പ്രൊവൈഡർ) ആയി ചേരും. ഇവർ നൽകുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് അഗ്രഗേറ്ററിന് ഈ ഡേറ്റ കൈമാറും.

ഈ വിവരം സൂക്ഷിക്കുക എന്നല്ലാതെ മറ്റൊരു ധനകാര്യ ഇടപാടുകളും (നിക്ഷേപം സ്വീകരിക്കൽ, വായ്പ കൊടുക്കൽ പോലുള്ള) നടത്തുവാൻ അക്കൗണ്ട് അഗ്രഗേറ്റർക്ക് അധികാരമില്ല. ഈ ‘ഡേറ്റ’ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾക്ക് ഇടപാടുകാരുടെ സമ്മതത്തോടെ മാത്രം കൈമാറും.

ഇടപാടുകാർ, വിവര ദാതാക്കൾ, അഗ്രഗേറ്റർ, വിവര ഉപയോക്താക്കൾ എന്നിങ്ങനെ പൊതുവെ നാല് പങ്കാളികളാണ് ഈ പദ്ധതിയിൽ ഉണ്ടാവുക.

ഇടപാടുകാർക്ക് എന്ത് ഗുണം ?

ഓപ്പൺ ബാങ്കിങ്ങിന്റെ വരവോടെ, ഒരു ബാങ്കിൽ നിന്ന് അക്കൗണ്ട് വേറൊരു ബാങ്കിലേക്ക് മാറ്റാൻ സാധിക്കും — മൊബൈൽ ഫോൺ കണക്‌ഷൻ ‌‘പോർട്ടബിലിറ്റി’ പോലെ. ഒരു പക്ഷേ അതേ അക്കൗണ്ട് നമ്പർ നിലനിർത്താൻ സാധിച്ചില്ല എന്നു വന്നേയ്ക്കാം.

ചെറുകിട യൂണിറ്റുകൾക്ക് ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ എന്നിവ വേണ്ടിവരുമ്പോൾ ഇപ്പോൾ അവർക്കുള്ള ഇടപാടുകളുടെ വിവരം ഒറ്റയടിക്ക് വായ്പാ ദാതാക്കൾക്ക് പരിശോധിക്കാൻ സാധിക്കും.

ഒരു വിധപ്പെട്ട എല്ലാ സാധാരണ വായ്പകളുടെയും (ഏകദേശം 25 ലക്ഷം രൂപ വരെ) തീരുമാനം ഒന്നോ രണ്ടോ ദിവസത്തിനകം എടുക്കാൻ ഓപ്പൺ ബാങ്കിങ് വഴിയൊരുക്കും.

X
Top