കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ ആര്‍ബിഐ നിരീക്ഷണത്തില്‍


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളായ കാഷ്ഫ്രീ, മൊബിക്വിക്ക് എന്നിവ റിസര്‍വ് ബാങ്കിന്റെ നിരീക്ഷണ വലയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍, ഗെയ്മിംഗ് ആപ്പുകള്‍ എന്നിവയുമായുള്ള ബന്ധമാണ് കമ്പനികള്‍ക്കെതിരെ തിരിയാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. പേയ്മന്റ് ലൈസന്‍സിനായി ഇവര്‍ സമര്‍പ്പിച്ച അപേക്ഷ കേന്ദ്രബാങ്ക് തള്ളുമെന്നും റിപ്പോര്‍ട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം നേരിടുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി കമ്പനികളെ ആര്‍ബിഐ അകറ്റിനിര്‍ത്തുകയാണ്. ഇത്തരം കമ്പനികളുമായി പെയ്മന്റ് സ്ഥാപനങ്ങള്‍ക്ക് ബന്ധം പാടില്ലെന്ന നിബന്ധനയുമുണ്ട്. എന്നാല്‍ ഈ നിബന്ധന കാഷ്ഫ്രീ, മൊബിക്വിക്ക് എന്നിവ ലംഘിച്ചുവെന്നാണ് ആര്‍ബിഐ കണ്ടെത്തിയിട്ടുള്ളത്.
മൊബിക്വിക്കിന്റെ പെയ്മന്റ് സര്‍വീസായ സാക്ക്‌പെയ്ക്ക് ലൈസന്‍സ് നിഷേധിച്ചുകഴിഞ്ഞുവെന്നും കാഷ്ഫ്രീ റിസര്‍വ് ബാങ്കിനെ ചോദ്യംചെയ്യലിന് വിധേയരാകുകയാണെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.പെയ്മന്റ് ഇടപാടുകള്‍ നടത്താന്‍ ലൈസന്‍സിന് അപേക്ഷിച്ച കമ്പനികള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 25 കോടി രൂപ ആസ്തി ആര്‍ബിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

X
Top