ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നേരിയ ഇടിവ് നേരിട്ട് എണ്ണവില

സിംഗപ്പൂര്‍: ചൈനയിലെ ഡിമാന്റ് കുറവും മാന്ദ്യഭീതിയും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 12 സെന്റ് താഴ്ന്ന് ബാരലിന് 92.26 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 4 സെന്റ് താഴ്ന്ന് 84.47 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. എന്നാല്‍ ബ്രെന്റ് 0.7 ശതമാനത്തിന്റെ പ്രതിവാര നേട്ടത്തിന് ഒരുങ്ങി.

അതേസമയം 1.3 ശതമാനം താഴെയാണ് ഡബ്ല്യുടിഐ. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നിരക്ക് വര്‍ദ്ധന വരുത്തുന്ന കേന്ദ്രബാങ്ക് നടപടികളാണ് മാന്ദ്യഭീതി ഉയര്‍ത്തുന്നത്. നിരക്ക് വര്‍ദ്ധന തുടരുമെന്ന് യു.എസ് ഫെഡ് റിസര്‍വ് ഫിലാഡല്‍ഫിയ പ്രസിഡന്‌റ് പാട്രിക്ക് ഹാര്‍ക്കര്‍ ഇന്നലെയും സൂചന നല്‍കി. സീറോ കോവിഡ് പോളിസി കാരണം ചൈനീസ് ഡിമാന്റ് കുറഞ്ഞതും വിലയെ ബാധിക്കുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കവും ഉത്പാദനം വെട്ടിക്കുറക്കുന്ന ഒപെക് നടപടിയും കാരണം വില വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് അതേസമയം വിലയിരുത്തലുണ്ട്.

X
Top