പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍: തിങ്കളാഴ്ചയിലെ 3 ശതമാനം നേട്ടത്തിന് ശേഷം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ഒപെക് പ്ലസിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ പ്രതീകാത്മക നീക്കമായി ഒതുങ്ങുമെന്നതിനാലാണ് ഇത്. ബ്രെന്റ് ക്രൂഡ് അവധി വില 33 സെന്റ് അഥവാ 0.3 ശതമാനം കുറഞ്ഞ് ബാരലിന് 95.44 ഡോളറിലെത്തിയപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) നേരിയ വര്‍ധനവോടെ ബാരലിന് 89.13 ഡോളറിലെത്തി.

വെള്ളിയാഴ്ചയ്ക്ക് ശേഷം 2.26 ഡോളര്‍ അഥവാ 2.6 ശതമാനത്തിന്റെ വര്‍ധനവാണ് ഡബ്ല്യുടിഐയിലുണ്ടായിരിക്കുന്നത്. വില സ്ഥിരതകൈവരിക്കാനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസും (ഒപെക്) റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസും ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. വിതരണം കുറഞ്ഞിട്ടും എണ്ണവില കുറയുന്നത് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് സൗദി അറേബ്യ പറയുന്നു.

ഇതിനെ മറികടക്കാനാണ് ഉത്പാദനം കുറയ്ക്കാന്‍ ഇരു സംഘടനകളും തീരുമാനിച്ചത്. എന്നാല്‍ ഒപെക് പ്ലസിന് നിലവില്‍ പരമാവധി ശേഷിയിലെത്താനാകുന്നില്ലെന്നും അതിനാല്‍ ഉത്പാദനം കുറയ്ക്കല്‍ പ്രതീകാത്മകമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വില കുറയുന്നത് സംഘടനകള്‍ ഗൗരവത്തോടെ കാണുന്നു എന്നതാണ് പുതിയ നീക്കം വ്യക്തമാക്കുന്നത്.

X
Top