ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര ആന്റ് മഹീന്ദ്ര, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: മികച്ച രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. 3673 കോടി രൂപയാണ് കമ്പനി നേടിയ മൊത്തം അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണിത്. പ്രവര്‍ത്തന വരുമാനം 21.7 ശതമാനം ഉയര്‍ന്ന് 45885 കോടി രൂപ.

എല്ലാ സെഗ്മന്റുകളിലും പുരോഗതി ദൃശ്യമായി. എസ് യുവി വിഭാഗത്തിന്റെ 25.7 ശതമാനവും ലൈറ്റ് വാണിജ്യ വിഭാഗത്തിന്റെ 53.2 ശതമാനവും ട്രാക്ടറുകളുടെ 43 ശതമാനവും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ 42.3 ശതമാനവും കമ്പനി കൈയ്യാളുന്നു.

വാര്‍ഷിക റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 19.4 ശതമാനം. കമ്പനിയുടെ വാഹനം വിഭാഗം 262000 യൂണിറ്റ് വില്‍പന രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം അധികമാണിത്. സ്റ്റാന്‍ലോണ്‍ പിബിഐടി 14 ശതമാനമുയര്‍ന്ന് 2281 കോടി രൂപയിലെത്തിയപ്പോള്‍ കാര്‍ഷിക സെഗ്മെന്റ് പിബിഐടി 48 ശതമാനമുയര്‍ന്ന് 1684 കോടി രൂപ. മാര്‍ജിനുകള്‍ 220 ബേസിസ് പോയിന്റുയര്‍ന്ന് 19.7 ശതമാനമായി.

മഹീന്ദ്ര ഫിനാന്‍സ് അറ്റാദായത്തില്‍ 45 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ടെക് മഹീന്ദ്ര എബിറ്റ് മാര്‍ജിന്‍ 250 ബേസിസ് പോയിന്റുയര്‍ന്ന് 12.1 ശതമാനമായി. ബ്രോക്കറേജുകള്‍ ഓഹരിയില്‍ 22 ശതമാനം വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. നുവാമ 4355 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.

X
Top