അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

എന്‍എസ്‌ഇ ഐപിഒ രേഖകള്‍ ജൂണ്‍ ആദ്യം സമര്‍പ്പിച്ചേക്കും

പിഒ നടത്തുന്നതിനായുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ (എന്‍എസ്‌ഇ) അതിനുള്ള രേഖകള്‍ ജൂണ്‍ ആദ്യവാരത്തില്‍ സെബിക്ക്‌ സമര്‍പ്പിച്ചേക്കും. ജൂണ്‍ 5നും 15നും ഇടയില്‍ എന്‍എസ്‌ഇ രേഖകള്‍ സമര്‍പ്പിക്കുമെന്ന്‌ ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഐപിഒക്ക്‌ തടസമായി നിന്ന ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള എന്‍എസ്‌ഇയുടെ അപേക്ഷ കഴിഞ്ഞ മാസം സെബിയുടെ വിദഗ്‌ധ സമിതി അംഗീകരിച്ചിരുന്നു. 1800 കോടി രൂപ നല്‍കിയാണ്‌ എന്‍എസ്‌ഇ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിന്‌ മുന്നോട്ടുവന്നത്‌. ഈ നിര്‍ദേശമാണ്‌ സെബി അംഗീകരിച്ചത്‌.

ജനുവരി അവസാനമാണ്‌ എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്ക്‌ സെബി എന്‍ഒസി നല്‍കിയത്‌.കുറെ വര്‍ഷങ്ങളായി ഐപിഒയ്‌ക്ക്‌ അനുമതി ലഭിക്കാന്‍ എന്‍എസ്‌ഇ ശ്രമിച്ചു വരികയാണ്‌. എന്നാല്‍ എന്‍എസ്‌ഇയുടെ ഭാഗത്തു നിന്നുണ്ടായ ചില വീഴ്‌ചകള്‍ ചൂണ്ടികാട്ടി സെബി അനുമതി നിഷേധിക്കുകയായിരുന്നു.

എന്‍എസ്‌ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളാണ്‌ ഐപിഒ നടപടികളെ പ്രതികൂലമായി ബാധിച്ചത്‌. സെക്യൂരിറ്റീസ്‌ കോണ്‍ട്രാക്‌ട്‌ ചട്ടങ്ങള്‍ ലംഘിച്ചതിനാണ്‌ സെബിയുടെ അന്വേഷണം എന്‍എസ്‌ഇ നേരിട്ടത്‌.

X
Top