റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

സ്‌റ്റോക്ക് മാര്‍ക്കറ്റിന് ചൊവ്വാഴ്ച ഹോളി അവധി, വ്യാപാരമില്ല

ന്യൂഡല്‍ഹി: ഹോളി 2023 ഉത്സവ ആഘോഷങ്ങള്‍ പ്രമാണിച്ച്‌, 2023 മാര്‍ച്ച് 7 ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാപാരമുണ്ടാകില്ല.-സ്റ്റോക്ക് മാര്‍ക്കറ്റ് അവധി ദിവസങ്ങളുടെ ലിസ്റ്റ് ബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ് – bseindia.com. ബിഎസ്ഇ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്), എന്‍എസ്ഇ(നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) മുഴുവന്‍ സെഷനുകളും ചൊവ്വാഴ്ച അടച്ചിടും.

അടുത്ത സ്റ്റോക്ക് മാര്‍ക്കറ്റ് അവധി 2023 മാര്‍ച്ച് 30-ന് രാമനവമി ആഘോഷത്തിനാണ്. കറന്‍സി ഡെറിവേറ്റീവ് സെഗ്മെന്റിലെയും പലിശ നിരക്ക് ഡെറിവേറ്റീവ് വിഭാഗത്തിലെയും വ്യാപാരവും ഇന്നുണ്ടാകില്ല.

അതേസമയം, കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്മെന്റിലും ഇലക്ട്രോണിക് ഗോള്‍ഡ് രസീത് (ഇജിആര്‍) സെഗ്മെന്റിലും അവധി പകല്‍ സെഷനില്‍ ഒതുങ്ങും. അതായത് രാവിലെ 9:00 മുതല്‍ വൈകീട്ട് 5:00 വരെ. കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്മെന്റിലെയും ഇലക്ട്രോണിക് ഗോള്‍ഡ് രസീത് (ഇജിആര്‍) സെഗ്മെന്റിലെയും വ്യാപാരം വൈകുന്നേരം സെഷനില്‍ നടക്കും.

X
Top