ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ആസ്റ്റര്‍ ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2023ന് ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്നും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

  • നഴ്സിങ്ങ് രംഗത്തെ മികവിനായി സമ്മാനിക്കപ്പെടുന്ന, ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള അവാര്‍ഡുകളിലൊന്നാണ്. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡ്
  • 2022 മെയ് മാസത്തില്‍ അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബായില്‍ സംഘടിപ്പിക്കപ്പെട്ട ആസ്റ്റര്‍ ഗ്‌ളോബല്‍ നഴ്‌സസ് അവാര്‍ഡിന്റെ ആദ്യ പതിപ്പില്‍ കെനിയയില്‍ നിന്നുള്ള നഴ്സായ അന്ന ഖബാലെ ദുബയാണ് പുരസ്‌ക്കാര ജേതാവായത്.
  • ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് www.asterguardians.com വഴി 2022 നവംബര്‍ 30-നകം അവാര്‍ഡിനായി നോമിനേഷനുകള്‍ സമര്‍പ്പിക്കാം.
  • രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് ഇംഗ്ലീഷ്, മാന്‍ഡറിന്‍, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, തഗാലോഗ് എന്നീ ഏഴ് ഭാഷകളില്‍ ഏതിലെങ്കിലും അപേക്ഷകള്‍ സമര്‍പ്പിക്കാം.

ദുബായ് : മനുഷ്യരാശിക്കും ആരോഗ്യ പരിചരണ സംവിധാനത്തിനും നഴ്സുമാര്‍ നല്‍കുന്ന സംഭാവനകള്‍ അംഗീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ പുതിയ എഡിഷന്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് അവരുടെ ജോലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന നോമിനേഷനുകള്‍ സൂചിപ്പിക്കപ്പെട്ട വെബ് സൈറ്റില്‍ നേരിട്ട് സമര്‍പ്പിച്ചുകൊണ്ട് അവാര്‍ഡിന് അപേക്ഷിക്കാം. രജിസ്‌റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് 2022 നവംബര്‍ 30-നകം ww.asterguardians.com വഴി ഇംഗ്ലീഷ്, മാന്‍ഡറിന്‍, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, തഗാലോഗ് എന്നീ ഭാഷകളില്‍ ഇഷ്ട ഭാഷ തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം.

നഴ്സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും, രണ്ട് സെക്കണ്ടറി മേഖലകളിലും വരെ അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്സിങ്ങ് ലീഡര്‍ഷിപ്പ്, നഴ്‌സിംഗ് എഡ്യൂക്കേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സര്‍വീസ്, റിസര്‍ച്ച്, ഇന്നൊവേഷന്‍ എന്നിവയാണ് സെക്കണ്ടറി മേഖലകള്‍. സെക്കണ്ടറി മേഖലയിലെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒപ്ഷനലാണ്.

അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഒരു തേര്‍ഡ് പാര്‍ട്ടി ഏജന്‍സിയും, ഒരു സ്വതന്ത്ര ജൂറിയും നിയന്ത്രിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയുളള അവലോകന പ്രക്രിയയ്ക്ക് അത് വിധേയമാക്കപ്പെടും. പ്രോസസ് അഡൈ്വസര്‍ ആയി ഏണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി (EY)യെയാണ് ആസ്റ്റര്‍ നിയമിച്ചിട്ടുള്ളത്. നിര്‍വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍, എന്‍ട്രികളുടെ മൂല്യനിര്‍ണ്ണയം, ഒരു സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് അപേക്ഷകളുടെ സൂക്ഷ്മ പിരശോധന നടത്തുക, ഗ്രാന്‍ഡ് ജൂറി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുക തുടങ്ങിയ ഘട്ടങ്ങള്‍ ഈ ഏജന്‍സി ഉറപ്പുവരുത്തും. തുടര്‍ന്ന് പ്രമുഖരായ വിദഗ്ധരുടെ ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി മികച്ച 10 നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ അവലോകനം ചെയ്യും. ഇങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്ന ഫൈനലിസ്റ്റുകള്‍ പൊതു വോട്ടിങ്ങ്് പ്രക്രിയയ്ക്കും, അന്തിമ വിജയിയെ നിര്‍ണ്ണയിക്കുന്നതിനായി ഗ്രാന്‍ഡ് ജൂറിയുമായുള്ള പാനല്‍ ചര്‍ച്ചയ്ക്കും വിധേയരാക്കപ്പെടും.

184 രാജ്യങ്ങളില്‍ നിന്നായി 24,000 അപേക്ഷകള്‍ വന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡിന്റെ ആദ്യ പതിപ്പിന്റെ വിജയത്തിന് ശേഷം, അവാര്‍ഡിന്റെ അടുത്ത പതിപ്പുമായി മുന്നോട്ട് പോവുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന നഴ്സുമാര്‍ ജോലി ഭാരവും, വലിയ സമ്മര്‍ദ്ദങ്ങളും അനുഭവിക്കുമ്പോഴും, വേണ്ടത്ര അംഗീകാരം അവര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ സുപ്രധാന ദൗത്യം നിര്‍വ്വഹിക്കുന്നത് ഡോക്ടര്‍മാരാണെങ്കിലും, നഴ്സുമാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ പതിപ്പില്‍ 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവായ കെനിയയില്‍ നിന്നുള്ള നഴ്സായ, അന്ന ഖബാലെ ദുബ ഇപ്പോള്‍ കെനിയയിലെ വിദൂര ഗ്രാമമായ ടര്‍ബിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ഒരു സ്‌കൂള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേ ഗ്രാമത്തില്‍ നിന്നും വരുന്ന അവര്‍ വടക്കന്‍ കെനിയയിലെ നാടോടി ഗ്രാമീണ സമൂഹങ്ങള്‍ക്കിടയില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി സന്ദര്‍ശിക്കുക: https://www.asterguardians.com/

X
Top