ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

128 മരുന്നുകളുടെ വില പുതുക്കി

ദില്ലി: ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി. വില നിശ്ചയിച്ചിട്ടുള്ള മരുന്നുകളിൽ മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകൾ ഉൾപ്പെടുന്നു.

വാൻകോമൈസിൻ, ആസ്ത്മ മരുന്ന് സാൽബുട്ടമോൾ, കാൻസർ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയുടെ വിലയും പരിഷ്കരിച്ചിട്ടുണ്ട്.

വിജ്ഞാപനമനുസരിച്ച്, ഒരു അമോക്സിസിലിൻ ക്യാപ്‌സ്യൂളിന്റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചു; സിറ്റിറിസിൻ ഒരു ഗുളിക 1.68 രൂപ; അമോക്സിസിലിൻ, ക്ലാവുലാനിക് ആസിഡ് കുത്തിവയ്പ്പ് 90.38 രൂപ, ഇബുപ്രോഫെൻ 400 മില്ലിഗ്രാം ഗുളിക 1.07 രൂപ എന്നിങ്ങനെ പരിഷ്കരിച്ചിട്ടുണ്ട്.

ഈ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ നിർമ്മാതാക്കളും ബ്രാൻഡുകളും ഉയർന്ന വിലയ്ക്കാണ് വില്പന നടത്തുന്നത്. ഒപ്പം ജിഎസ്ടി കൂടി വരുമ്പോൾ വില വീണ്ടും ഉയരുന്നു. സർക്കാർ വിജ്ഞാപനം അനുസരിച്ച് എല്ലാവരുടേയും വിലകൾ പരിഷ്കരിക്കും. മരുന്നുകളുടെ വില പരിധിയിൽ കവിയരുത്.

നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) 2013ലെ ഡ്രഗ്സ് (വില നിയന്ത്രണ) ഓർഡർ (എൻഎൽഇഎം 2022) പ്രകാരം 12 മരുന്നുകളുടെ റീട്ടെയിൽ വിലയും നിശ്ചയിച്ചിട്ടുണ്ട്. ആൻറി ഡയബറ്റിസ് കോമ്പിനേഷൻ മരുന്നായ ഗ്ലിമെപിറൈഡ്, വോഗ്ലിബോസ്, മെറ്റ്‌ഫോർമിൻ (എക്‌സ്റ്റൻഡഡ് റിലീസ്) എന്നിവയുടെ ഒരു ടാബ്‌ലെറ്റിന്റെ ചില്ലറ വില 13.83 രൂപയാണ്.

അതുപോലെ, പാരസെറ്റമോൾ, ഫിനൈൽഫ്രിൻ ഹൈഡ്രോക്ലോറൈഡ്, ഡിഫെൻഹൈഡ്രാമൈൻ ഹൈഡ്രോക്ലോറൈഡ്, കഫീൻ എന്നിവയുടെ ഒരു ഗുളികയുടെ ചില്ലറ വില 2.76 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

X
Top