ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സംസ്ഥാനത്തെ ഏറ്റവും വലിയ ബിസിനസ് പാർക്കുമായി നിപ്പോൺ ഗ്രൂപ്പ്

കൊച്ചി: പ്രമുഖ വ്യവസായ സ്ഥാപനമായ നിപ്പോൺ ഗ്രൂപ് 350 കോടി മുതൽമുടക്കിൽ നിർമിച്ച അഞ്ച് ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീർണമുള്ള ബിസിനസ് പാർക്ക് ‘ക്യു വൺ’ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽദേവ് മുഖ്യാതിഥി ആയിരുന്നു. കേരളത്തിൽ ഐ.ടി പാർക്കുകൾക്ക് പുറത്തുള്ള ഏറ്റവും വലിയ ഓഫിസ് സമുച്ചയമാണിത്.

കെട്ടിടത്തിന് മുന്നിലായി 3500 ചതുരശ്രയടി വിസ്തീർണത്തിൽ പരസ്യങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്ന വമ്പൻ ത്രീഡി വാൾ രാജ്യത്തുതന്നെ ആദ്യത്തേതാണ്. ഇതിന്‍റെ ഉദ്ഘാടനം കപിൽദേവ് നിർവഹിച്ചു.

പാലാരിവട്ടം ബൈപാസ് റോഡിലെ 15 നില കെട്ടിടത്തിൽ രണ്ടുലക്ഷം ചതുരശ്രയടിയിൽ ഓഫിസ് സൗകര്യവും രണ്ടുലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഷോപ്പിങ് മാളും ഉണ്ടാകും. 500ഓളം കാറുകൾക്ക് പാർക്കിങ് സൗകര്യമുണ്ട്. കോൺഫറൻസ് ഹാൾ, ഫുഡ് കോർട്ട്, പ്രൈവറ്റ് ലോഞ്ച്, മീറ്റിങ് റൂമുകൾ, മെഡിറ്റേഷൻ റൂം, ജിം എന്നിവ ഇതിലുമുണ്ട്.

ഓഫിസ് സ്ഥലവും മാളും ഉൾപ്പെടെ ക്യു വൺ ഏകദേശം 3000പേർക്ക് തൊഴിലവസരമൊരുക്കും. ഗ്രൂപ്പിന്‍റെ വിഷൻ 2030 പദ്ധതിയുടെ തുടക്കം കൂടിയാണ് ക്യു വൺ ബിസിനസ് പാർക്കെന്ന് ചെയർമാനും എം.ഡിയുമായ എം.എ.എം. ബാബു മൂപ്പൻ പറഞ്ഞു.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ, നിപ്പോൺ ഗ്രൂപ് വൈസ് ചെയർപേഴ്സൻ സെബ ബാബു മൂപ്പൻ, ഡയറക്ടർമാരായ ആതിഫ് മൂപ്പൻ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിയവരും പങ്കെടുത്തു.

X
Top