ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഒമ്പത് വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് കേരളത്തിലെ രണ്ടാമത്തത്

കാസർഗോഡ്: കേരളത്തിലേക്ക് പുതിയതായി അനുവദിച്ച കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ ഒമ്പത് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസിലൂടെ ന്യൂഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.

രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഒമ്പത് കേന്ദ്രങ്ങളിൽ തൽസമയം സംപ്രേഷണം ചെയ്തു.

കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ജനങ്ങൾ പൂക്കൾ വിതറി ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കാളികളായി. കേന്ദ്ര വിദേശകാര്യ-പാർലമെൻററി കാര്യ സഹമന്ത്രി ശ്രീ വി. മുരളിധരൻ കാസർഗോഡ് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ പ്രധാന മന്ത്രി സൂചിപ്പിച്ചതുപോലെ ഇന്ത്യയിൽ വികസനത്തിന്റെ കാലഘട്ടമാണ് ഇനി വരുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് വന്ദേ ഭാരത് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് വന്ദേ ഭാരത് ഇല്ല എന്ന പ്രചാരണം നടന്നു. പക്ഷെ ഇപ്പോൾ രണ്ടാമത്തെ വന്ദേ ഭാരത് കേരളത്തിൽ ഓടുകയാണ്, അദ്ദേഹം പറഞ്ഞു. വന്ദേ ഭാരതിന്റെ വേഗത ഇനിയും കൂടുമെന്നും, സാങ്കേതികമായി കുറച്ചു കൂടി മെച്ചപ്പെട്ടതാണ് രണ്ടാമത്തെ വന്ദേ ഭാരത് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച കാസർഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ കൂടുതൽ അധിവേഗ തീവണ്ടികൾ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

ചടങ്ങിൽ റെയിൽവേയുടെ കൂടി ചുമതലയുള്ള കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ , കാസർഗോഡ് എംഎൽഎ ശ്രീ എൻ. എ. നെല്ലിക്കുന്ന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാലക്കാട് റെയിൽവേ ഡിവിഷണൽ മനേജർ ശ്രീ ആരുൺ കുമാർ ചതുർവേദി സ്വഗതം ആശംസിച്ചു.

തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് എക്സ്പ്രസ് നമ്മുടെ രാജ്യത്തെ റെയിൽ യാത്രാ അനുഭവം പുനർനിർവചിക്കുന്നു. കുട്ടികൾക്കും റെയിൽവേ പ്രേമികൾക്കും പൊതുജനങ്ങൾക്കും അഭിമാനകരമായ ട്രെയിൻ സർവ്വീസ് കാണാൻ അവസരം നൽകുന്നതിനായി, കാസർഗോഡ്-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഉദ്ഘാടന സ്പെഷലിന് നാമനിർദ്ദേശം ചെയ്ത റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

X
Top