
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 372.36 പോയിന്റ് അഥവാ 0.64 ശതമാനം ഉയര്‍ന്ന് 58272.55 ലെവലിലും നിഫ്റ്റി 115.65 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 17158.95 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1450 ഓഹരികള്‍ മുന്നേറുമ്പോള്‍ 389 എണ്ണം താഴ്ച വരിക്കുന്നു.
85 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസ്, അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,മാരുതി സുസുക്കി, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഭാരതി എയര്‍ടെല്‍,സണ്‍ ഫാര്‍മ,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ഒഎന്‍ജിസി നഷ്ടം രേഖപ്പെടുത്തുന്നു.
മേഖലകളെല്ലാം നേട്ടത്തിലാണ് . ലോഹം 1.46 ശതമാനവും സ്വകാര്യ ബാങ്ക് .94 ശതമാനവും ഫാര്‍മ 0.73 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.42 ശതമാനം, 0.41 ശതമാനം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.






