
മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തിലായി. 51.73പോയിന്റ് അഥവാ 0.09 ശതമാനം ഇടിവ് നേരിട്ട സെന്‍സെക്‌സ് 58,298.80 ലെവലിലും 6.20 പോയിന്റ് അഥവാ 0.04 ശതമാനം കുറവ് വരുത്തി നിഫ്റ്റി 17,382 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. 1515 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1735 ഓഹരികള്‍ താഴ്ച വരിച്ചു.
141 ഓഹരി വിലകളില്‍ മാറ്റമില്ല. സിപ്ല, സണ്‍ ഫാര്‍മ, നെസ്ലെ ഇന്ത്യ, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ മികവ് പ്രകടിപ്പിച്ചത്. അതേസമയം എന്‍ടിപിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, കോള്‍ ഇന്ത്യ, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തിലായി. മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ലോഹം, ഐടി, ഹെല്‍ത്ത്‌കെയര്‍ എന്നിവ 1-2 ശതമാനം ഉയര്‍ന്നു.
അതേസമയം റിയാലിറ്റി 1 ശതമാനം നഷ്ടം സഹിച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി. മികച്ച യു.എസ് കണക്കുകളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് സൂചികകള്‍ തുടങ്ങിയത്. പിന്നീട് വര്‍ധിക്കുന്ന ചൈന-യു.എസ് വാക്‌പോരില്‍ വിപണി അസ്ഥിരമാവുകയായിരുന്നു. ഡിസ്‌ക്കൗണ്ട് റേറ്റില്‍ ഓഹരി കരസ്ഥമാക്കാനുള്ള വിദേശ നിക്ഷേപകരുടെ ശ്രമം അവസാന സെഷനില്‍ വില ഉയര്‍ത്തി.
സൗദി അറേബ്യയുടെ തദാവുല്‍ ഓള്‍ഷെയര്‍, സിഡ്‌നി എസ്ആന്റ്പി എഎസ്എക്‌സ് എന്നിവ ഒഴിച്ച് മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ സൂചികകള്‍ വ്യാഴാഴ്ച ഉയര്‍ന്നു.