കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുംബജറ്റ് അവതരണം തുടങ്ങി: ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

നിഫ്റ്റി ഹ്രസ്വകാല താഴ്ചയില്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം ദിവസവും വില്‍പന ദൃശ്യമായി. ഫെബ്രുവരി 27 ന്, സെന്‍സെക്‌സ് 59,288 ലെവലിലും നിഫ്റ്റി 17,393 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം 175 പോയിന്റും 73 പോയിന്റുമാണ് നഷ്ടപ്പെടുത്തിയത്.

അവസാന സെഷനിലെ നേരിയ വീണ്ടെടുപ്പ്, ദീര്‍ഘ താഴ്ന്ന ഷാഡോവോട് കൂടിയ, ഹാമര്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെടുത്തി. നിഫ്റ്റി, ഹ്രസ്വകാല ട്രെന്‍ഡ് നെഗറ്റീവാണ്.

ചൊവ്വാഴ്ച നേട്ടമുണ്ടാക്കുന്ന പക്ഷം 17,600 ലെവലില്‍ റെസിസ്റ്റന്‍സ് നേരിടേണ്ടി വരും. 17,300-17250 ലെവലായിരിക്കും സപ്പോര്‍ട്ട്, എച്ച്ഡിഎഫ്‌സി ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,323- 17,287 -17,228.
റെസിസ്റ്റന്‍സ്: 17,439- 17,475-17,534.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,902- 39,754-39,515.
റെസിസ്റ്റന്‍സ്: 40,380-40,528-40,767.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ക്രോംപ്റ്റണ്‍
ഹിന്‍ഡ്‌പെട്രോ
സണ്‍ഫാര്‍മ
ദാല്‍ഭാരത്
ഒഎഫ്എസ്എസ്
ഇന്‍ഫോസിസ്
ഭാരതി എയര്‍ടല്‍
സിറ്റി യൂണിയന്‍ ബാങ്ക്
കോള്‍ഗേറ്റ് പാമോലീവ്

പ്രധാന ബള്‍ക്ക് ഡീലുകള്‍

അന്മോള്‍ ഇന്ത്യ ലിമിറ്റഡ്: സുനില്‍ കുമാര്‍ ഗുപ്ത 93625 ഓഹരികള്‍ 155.23 നിരക്കില്‍ വില്‍പന നടത്തി.

പെര്‍ഫെക്റ്റ് ഇന്‍ഫ്രാഎഞ്ചിനീയര്‍ ലിമിറ്റഡ്: ഗീത ക്രിതി അംബാനി 372000 ഓഹരികള്‍ 22.57 രൂപ നിരക്കില്‍ വില്‍പന നടത്തി.

വൈറ്റല്‍ കെംടെക്ക്: എന്‍എവി കാപിറ്റല്‍ വിസിസി 207600 ഓഹരികള്‍ 89.78 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top