ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

മികച്ച നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. നിഫ്റ്റി 17,500 ലെവലിനടുത്തെത്തിയതും ശ്രദ്ധേയമായി. 0.94 ശതമാനം(549.62 പോയിന്റ്) ഉയര്‍ന്ന് 58,960.60 ത്തില്‍ സെന്‍സെക്‌സും 1.01 ശതമാനം (175.20 പോയിന്റ്) ഉയര്‍ന്ന് 17,487 ത്തില്‍ നിഫ്റ്റിയും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു..

എഫ്എംസിജി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, പിഎസ് യു ബാങ്ക്, റിയല്‍റ്റി ഓഹരികള്‍ 1-4 ശതമാനം മെച്ചപ്പെട്ടതാണ്‌ സൂചികകളെ തുണച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.71 ശതമാനം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

എസ്ബിഐ, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടം നേരിട്ടു. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച നേട്ടത്തിലായി.

വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

X
Top