പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

ആഗോള സൂചികകളെ കടത്തിവെട്ടി നിഫ്റ്റിയും സെന്‍സെക്‌സും

ന്യൂഡല്‍ഹി: മെച്ചപ്പെട്ട മാക്രോ ഇക്കണോമിക് സാഹചര്യം, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) സ്ഥിരമായ വാങ്ങല്‍, ചരക്ക് വില ലഘൂകരണം എന്നിവയുടെ പിന്‍ബലത്തില്‍ ആഗോള സൂചികകളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കയാണ് ഇന്ത്യന്‍ വിപണികള്‍. ആഗോള വിപണികളുടെ അത്ര തകര്‍ച്ച നേരിട്ടില്ലെന്ന് മാത്രമല്ല, വേഗത്തില്‍ വീണ്ടെടുപ്പ് നടത്താനും ഇന്ത്യന്‍ വിപണികള്‍ക്കായി.

ഓഗസ്റ്റ് പകുതി മുതല്‍ ഡൗജോണ്‍സ് 8.8 ശതമാനവും എസ്ആന്റ്പി500 9.22 ശതമാനവും നസ്ദാഖ് 12 ശതമാനവും എഫ്ടിഎസ്ഇ100 3.2 ശതമാനവും സിഎസി 7.4 ശതമാനവും ഡാക്‌സ് 7.5 ശതമാനവും നിക്കൈ 4.3 ശതമാനവും ഹാങ് സെങ് 3.2 ശതമാനവും ഇടിവ് നേരിട്ടു. എന്നാല്‍ നിഫ്റ്റിയും സെന്‍സെക്‌സും വെറും ഒരു ശതമാനം മാത്രമാണ് നഷ്ടം വരിച്ചത്. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവാണ് സൂചികകളെ തളര്‍ത്തിയത്.

മാത്രമല്ല, മറ്റ് സൂചികകള്‍ 1-25 ശതമാനം വാര്‍ഷിക നഷ്ടം വരിച്ചപ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 1.8 ശതമാനം നേട്ടമുണ്ടാക്കി. ചെറുകിട പണപ്പെരുപ്പം കുറയുന്നത്, പര്‍ച്ചേസേഴ്‌സ് മാനേജര്‍ സൂചിക,വാഹന വില്‍പന മെച്ചപ്പെടല്‍ ഉത്സവ സീസണ്‍ തുടങ്ങിയവയുടെ പിന്‍ബലത്തില്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന് കോടക് സെക്യൂരിറ്റീസ് പറയുന്നു.

X
Top