ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ആറ് ദിവസം നീണ്ട തകര്‍ച്ചയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 310.19 പോയിന്റ് (0.55%) ഉയര്‍ന്ന് 56908.47 ലെവലിലും നിഫ്റ്റി 97.90 പോയിന്റ് (0.58%) ഉയര്‍ന്ന് 16956.50 ലെവലിലുമാണുള്ളത്. മൊത്തം 2297 ഓഹരികള്‍ മുന്നേറിയപ്പോള്‍ 570 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

94 ഓഹരിവിലകളില്‍ മാറ്റമില്ല. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം ടിസിഎസ്, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവ ബിഎസ്ഇയില്‍ തിരിച്ചടി നേരിടുന്നു. നിഫ്റ്റിയില്‍ റിലയന്‍സ്, ഐടിസി,എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവ ഉയര്‍ന്നപ്പോള്‍ ഏഷ്യന്‍പെയ്ന്റ്‌സ്,ടിസിഎസ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ പിന്‍വലിഞ്ഞു.

മുഴുവന്‍ മേഖലകളും കരുത്താര്‍ജ്ജിച്ചതിനും വ്യാഴാഴ്ച സാക്ഷിയായി. എഫ്എംസിജി, ഫാര്‍മ, റിയാലിറ്റി, മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം വരെ ഉയരുന്നു.

X
Top