അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

നിഫ്റ്റി 24900 ന് സമീപം, 224 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: വെള്ളിയാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 223.86 പോയിന്റ് അഥവാ 0.28 ശതമാനമുയര്‍ന്ന് 81207.17 ലെവലിലും നിഫ്റ്റി 57.9 പോയിന്റ് അഥവാ 0.23 ശതമാനമുയര്‍ന്ന് 24894.25 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2592 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1411 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

132 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി എന്നിവയാണ് റാലിയെ നയിച്ചത്. മാക്‌സ് ഹെല്‍ത്ത് കെയര്‍, കോള്‍ ഇന്ത്യ, മാരുതി സുസുക്കി, ടെക്ക് മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവ ഇടിഞ്ഞു.

ഫാര്‍മയൊഴികെയുള്ള മേഖലകള്‍ ഉയര്‍ന്നപ്പോള്‍ ലോഹം 2 ശതമാനവും പൊതുമേഖല ബാങ്ക് ഒരു ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ യഥാക്രമം 0.8 ശതമാനവും 1 ശതമാനവുമാണുയര്‍ന്നത്.

X
Top