ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നിഫ്റ്റി 18,000 ത്തിനരികെ, 400 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് പണപ്പെരുപ്പ നിരക്ക് പ്രഖ്യാപനത്തിന്റെ മുന്നോടിയായി ഇന്ത്യന്‍ വിപണികള്‍ 0.8 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 18,000 ത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ 60,000 ലെവല്‍ ഭേദിച്ചിരിക്കയാണ് സെന്‍സെക്‌സ്. പ്രതീക്ഷിച്ചതിലും മികച്ച പര്‍ച്ചേസ് മാനേജേഴ്‌സ് സൂചിക (പിഎംഐ), ചരക്ക് സേവന നികുതി (ജിഎസ്ടി), നേരിട്ടുള്ള നികുതി , ഓട്ടോമൊബൈല്‍ വില്‍പ്പന എന്നിവയാണ് വിപണിയെ ഉയര്‍ത്തുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ഇതിനോടൊപ്പം മികച്ച വിദേശ നിക്ഷേപം കൂടി ചേര്‍ന്നപ്പോള്‍ ഉയരങ്ങള്‍ താണ്ടാന്‍ സൂചികകള്‍ക്കായി. പലിശനിരക്ക് വര്‍ദ്ധനവിന്റെ തോത് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് ഗവേഷണ മേധാവി മിതുല്‍ ഷാ പറയുന്നു. റീട്ടെയില്‍ പണപ്പെരുപ്പം മിതമാകുന്നതോടെയാണ് ഇത്.

ശക്തമായ സാമ്പത്തിക തിരിച്ചുവരവ്, സാധാരണ നിലയിലുള്ള ചരക്ക് വില, ടാര്‍ഗെറ്റുചെയ്ത പരിധിക്കുള്ളിലെ പണപ്പെരുപ്പം, മികച്ച ഭാവി എന്നിവയാണ് ഓഹരി വിപണിയെ ഉയര്‍ത്തുന്നതെന്നും മിതുല്‍ ഷാ പറഞ്ഞു. അദാനി പോര്‍ട്ട്‌സ്, ടെക് മഹീന്ദ്ര, ടൈറ്റന്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ഡിവിസ് ലാബ്‌സ്, ഹിന്‍ഡാല്‍കോ, വിപ്രോ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ്, എച്ച്‌സിഎല്‍, ടിസിഎസ്, ഐഷര്‍, ടാറ്റസ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, ടിസിഎസ്, ടാറ്റ കണ്‍സ്യൂമര്‍ എന്നിവയാണ് ബിഎസ്ഇയില്‍ മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം കോള്‍ ഇന്ത്യ, ഡാബര്‍, എച്ച്ഡിഎഫ്‌സി എന്നിവ താഴ്ച വരിക്കുന്നു.

എല്ലാ മേഖലകളും നേട്ടത്തിലായപ്പോള്‍ ഐടി, ലോഹം, റിയാലിറ്റി എന്നിവയാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്.

X
Top