രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

മികച്ച നേട്ടത്തില്‍ വിപണി, നിഫ്റ്റി 17600 നരികെ

മുംബൈ: മാര്‍ച്ച് 3 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 899.62 പോയിന്റ് അഥവാ 1.53 ശതമാനം ഉയര്‍ന്ന് 59808.97 ലെവലിലും നിഫ്റ്റി 272.40 പോയിന്റ് അഥവാ 1.57 ശതമാനം ഉയര്‍ന്ന് 17594.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2118 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1299 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

125 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയവ. ടെക് മഹീന്ദ്ര,അള്‍ട്രാടെക് സിമന്റ്, സിപ്ല,ഡിവിസ് ലാബ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നഷ്ടം നേരിട്ടു.

എല്ലാ മേഖലകളും കരുത്താര്‍ജ്ജിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് കൂട്ടിച്ചേര്‍ത്തത്. അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ നിക്ഷേപം തൊട്ട് പൊതുമേഖല ബാങ്കുകളുടെ റാലി വരെ, വിപണിയ്ക്ക് സന്തോഷിക്കാന്‍ വെള്ളിയാഴ്ച കാരണങ്ങളൊരുപാടുണ്ടായി, ജിയോജിത്, റിസര്‍ച്ച് തലവന്‍, വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

എഫ്‌ഐഐകള്‍ അറ്റവാങ്ങല്‍കാരയതോടെ പണപ്പെരുപ്പ ആശങ്കകള്‍ ലഘൂകരിക്കപ്പെട്ടു. ആഗോള വിപണികളും ശക്തമായ പിന്തുണയാണ് നല്‍കിയത്. അതേസമയം നിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള സൂചനകള്‍ പ്രകടമാണ്.

X
Top