ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

509 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 16,900 ത്തിന് താഴെ

മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. നിഫ്റ്റി നിര്‍ണ്ണായകമായ 16,900 ല്‍ താഴെയെത്തുന്നതിനും വിപണി സാക്ഷിയായി. 0.87 ശതമാനം താഴ്ന്ന് 16,858.60 ത്തില്‍ സൂചിക ക്ലോസ് ചെയ്യുകയായിരുന്നു.

സെന്‍സെക്‌സ് 509.24 (0.89 %) കുറവില്‍ 56,598.28 ലെവലിലെത്തി. മൊത്തം 1296 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2039 എണ്ണമാണ് ഇടിവ് രേഖപ്പെടുത്തിയത്. 103 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐടിസി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടം വരിച്ച ഓഹരികളില്‍ പെടുന്നു. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ഡോ.റെഡ്ഡി ലാബ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ സ്റ്റോക്കുകള്‍. ഊര്‍ജ്ജം, ബാങ്ക്, മെറ്റല്‍ എന്നിവ 1-2 ശതമാനം ഇടിവ് നേരിടുന്നതും വിപണി കണ്ടു.

എന്നാല്‍ ഫാര്‍മ അര ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്,സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.4 ശതമാനമാണ് ദുര്‍ബലമായത്.

X
Top